ബ്രഹ്മമംഗലത്ത് തോട്ടിൽ വീണ പശുവിനെ യാണ് ഫയർഫോഴ്സ് കരയ്ക്കു കയറ്റുന്നു .
ബ്രഹ്മമംഗലം: തോട്ടിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു. ബ്രഹ്മമംഗലം സൂര്യദേവയിൽ അഡ്വ. സുഭാഷ് ചന്ദ്രന്റെ പുരയിടത്തിലെ തോട്ടിൽ വീണ പശുവിനെ യാണ് ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് പശുതോട്ടിൽ വീണത്. ഉടമയും സമീപവാസികളും ശ്രമിച്ചിട്ടും പശുവിനെ കരയ്ക്ക് കയറ്റാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
വൈകുന്നേരം 6.30 ഓടെ ഫയർഫോഴ്സ് പശുവിനെ ഏറെ ശ്രമം നടത്തി കരയ്ക്കു കയറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജെസ്റ്റിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.ആർ.അനീഷ് , അനിൽകുമാർ, അൻസാർ, സുജിത്ത്, ഹരിലാൽ എന്നിവർ പങ്കെടുത്തു.
Tags :