പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കഴിഞ്ഞ ആഴ്ച കുമ്പഴയില്‍ ബസും സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു.
അട്ടച്ചാക്കല്‍ പുതുപ്പറമ്പില്‍ ടി.സജികുമാര്‍ (51) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന്12ന് വീട്ടുവളപ്പില്‍. ഭാര്യ: ശശികല. മക്കൾ: കാര്‍ത്തിക, കിരണ്‍, കൃഷ്ണ. മരുമകൾ: വൃന്ദ. സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവായ ആഞ്ഞിലികുന്ന് തേക്കടയില്‍ പ്രകാശ് (45) അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു.
Tags :