x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഞ്ചേരി ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

വെബ് ഡെസ്ക്
Published: October 21, 2026 11:36 PM IST | Updated: October 21, 2026 11:36 PM IST

കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മ​ഞ്ചേ​രി ഏ​രി​യാ സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗ​ഫൂ​ര്‍ രാ​ജ​ധാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ഹ​മ്മ​ദ് ക​രി​ക്ക​ൾ ബ​സ് ബേ​യി​ൽ ബ​സു​ക​ൾ ക​യ​റു​ന്നി​ല്ല

മ​ഞ്ചേ​രി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ഹ​മ്മ​ദ് ക​രി​ക്ക​ൾ സ്മാ​ര​ക ബ​സ് ബേ ​കം ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഇ​തു കാ​ര​ണം വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും നേ​രി​ടു​ന്ന ദു​രി​ത​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങാ​നു​ള്ള സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നും കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മ​ഞ്ചേ​രി ഏ​രി​യാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ്യ​വ​സാ​യ ഭ​വ​നി​ൽ ന​ട​ന്ന ഏ​രി​യാ സ​മ്മേ​ള​നം സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗ​ഫൂ​ർ രാ​ജ​ധാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ്് എ.​വി. സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഹം​സ പു​ല്ലാ​ട്ടി​ൽ, മ​രം വ്യ​വ​സാ​യ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ദേ​വ​ദാ​സ് അ​മ്പാ​ടി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഖാ​ലി​ദ് മ​ഞ്ചേ​രി, സു​നി​ൽ പു​ൽ​പ്പ​റ്റ, അ​ബ്ദു​റ​ഹ്‌​മാ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി റ​ഫീ​ഖ് വാ​രീ​യ​ത്ത്, രാ​ജേ​ഷ് ക​ല്യാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ.​വി. സു​ലൈ​മാ​ൻ-പ്ര​സിഡന്‍റ് റ​ഫീ​ഖ് വാ​രീ​യ​ത്ത് -സെ​ക്രട്ടറി, അ​ബ്ദു​റ​ഹ്‌​മാ​ൻ ബാ​പ്പു​ട്ടി-ട്ര​ഷറർ എന്നിവരെ തെരഞ്ഞെ ടുത്തു.

Tags :

Recent News

Corehub Up