പ്രതീകാത്മക ചിത്രം
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്ത് 22-ാം വാര്‍ഡില്‍ പൈപ്പ് കണക്ഷൻ നൽകിയിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും ഒരു തുള്ളി വെള്ളം പോലും വീടുകളിൽ കിട്ടുന്നില്ലെന്ന് പരാതി. ഉപഭോക്താക്കൾ വാട്ടർ അഥോറിറ്റിയിൽ പണമടച്ചാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. ടാപ്പിൽ വെള്ളം എത്തുന്നില്ലെങ്കിലും മിനിമം ചാര്‍ജ് അടയ്ക്കാന്‍ നോട്ടീസ് ലഭിക്കുന്നുണ്ടെന്നാണ് പറയുന്നത്.
അടിയന്തരമായി വാട്ടര്‍ അഥോറിറ്റി ഇടപെട്ട് വെള്ളം എത്തിക്കാന്‍ വേണ്ട നടപടി എടുക്കണമെന്ന് മാടപ്പള്ളി 22-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ.സി. ആന്റണി കിഴക്കേവീട്ടില്‍ അധ്യക്ഷത വഹിച്ചു. തേനാടി രാജു, ജോയി മുക്കടപറമ്പില്, ബിജു മറുകുംമൂട്ടില്, ഫില്‍സണ്‍ മുക്കട തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.
Tags :