x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​യ​ത്തൂ​രി​ലെ അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം പ്ര​ക​മ്പ​ന​ത്തി​ല്‍ വിറച്ച് നാ​ട്

വെബ് ഡെസ്ക്
Published: October 21, 2026 11:29 PM IST | Updated: October 21, 2026 11:29 PM IST

നേ​ര​ത്തേ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ കു​ട​യ​ത്തൂ​ര്‍ മാ​ളി​യേ​ക്ക​ല്‍ കോ​ള​നി​ക്കു സ​മീ​പം പൊ​ട്ടി​ച്ചു​ക​ട​ത്തു​ന്ന​തി​നാ​യി ഖ​ന​നം ചെ​യ്‌​തെ​ടു​ത്ത പാ​റ​ക്ക​ല്ലു​ക​ള്‍.

കു​ട​യ​ത്തൂ​ര്‍: മു​സ്‌​ലിം പ​ള്ളി ക​വ​ല​യ്ക്കു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍​നി​ന്നു പാ​റ പൊ​ട്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മ​മെ​ന്നു പ​രാ​തി. അ​വ​ധി​ദി​വ​സ​ങ്ങ​ളു​ടെ മ​റ​വി​ല്‍ വ​ലി​യ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ട​ണ്‍ ക​ണ​ക്കി​ന് പാ​റ​ഖ​ന​നം ചെ​യ്ത​ത്. യാ​തൊ​രു അ​നു​മ​തി​യും ഇ​ല്ലാ​തെ​യാ​ണ് ഖ​ന​ന​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

2022 ഓ​ഗ​സ്റ്റി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ര്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ മാ​ളി​യേ​ക്ക​ല്‍ കോ​ള​നി​ക്കു സ​മീ​പ​മാ​ണ് അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ന​ട​ക്കു​ന്ന​ത്. മ​ണ്ണി​ന​ടി​യി​ല്‍​നി​ന്നു വ​ലി​യ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ടു​ത്ത കൂ​റ്റ​ന്‍ ക​ല്ലു​ക​ള്‍ പൊ​ട്ടി​ച്ചു​നീ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​തും ഇ​വ​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​തും. പാ​റ പൊ​ട്ടി​ക്കു​ന്ന പ്ര​ക​മ്പ​നം സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ഇ​തി​നി​ടെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ യാ​തൊ​രു​വി​ധ അ​നു​മ​തി​യും ഇ​ല്ലാ​തെ​യാ​ണ് പാ​റ പൊ​ട്ടി​ക്ക​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തി​നു സ​മീ​പ​മാ​ണ് പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ത​കി​ടം​മ​റി​ക്കു​ന്ന വി​ധ​ത്തി​ല്‍ പാ​റ പൊ​ട്ടി​ച്ച് നീ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തു ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ക​ന​ത്ത​മ​ഴ പെ​യ്യു​മ്പോ​ള്‍ ഈ ​ഭാ​ഗ​ത്തു​ള്ള കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​റു​ണ്ട്. ഇ​പ്ര​കാ​രം മാ​റ്റി പാ​ര്‍​പ്പി​ക്കു​ന്ന ഗ​വ. ന്യൂ​എ​ല്‍​പി സ്‌​കൂ​ളി​നു സ​മീ​പ​മാ​ണ് ട​ണ്‍ ക​ണ​ക്കി​ന് പാ​റ പൊ​ട്ടി​ച്ച് നീ​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രു​ന്ന​ത്. ഇ​പ്പോ​ള്‍ പാ​റ പൊ​ട്ടി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ തൊ​ട്ടു​ചേ​ര്‍​ന്ന് തോ​ട് ഒ​ഴു​കു​ന്നു​ണ്ട്. പാ​റ​ഖ​ന​നം മൂ​ലം തോ​ട് ദി​ശ​മാ​റി ഒ​ഴു​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ന്‍ നാ​ട്ടു​കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

എ​ന്നാ​ല്‍, പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നോ മ​റ്റു വ​കു​പ്പി​ല്‍​നി​ന്നോ യാ​തൊ​രു​വി​ധ അ​നു​മ​തി​യും ഇ​ല്ലാ​തെ​യാ​ണ് ട​ണ്‍​ക​ണ​ക്കി​ന് പാ​റ മ​ണ്ണി​ന​ടി​യി​ല്‍​നി​ന്നു തു​ര​ന്നെ​ടു​ത്ത് പൊ​ട്ടി​ക്കു​ന്ന​തെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി അ​റി​യി​ച്ച​തോ​ടെ റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഉ​ട​മ​സ്ഥ​നോ​ട് ജോ​ലി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ താ​ത്കാ​ലി​ക​മാ​യി പാ​റ പൊ​ട്ടി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രു​മ്പാ​വൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ് കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ലു​ക​ള്‍ വി​ല​യ്ക്കു വാ​ങ്ങി​യ​തെ​ന്നാ​ണ് സൂ​ച​ന.
ഇ​വി​ടെ​നി​ന്നു ലോ​ഡ് ക​ണ​ക്കി​നു പാ​റ പൊ​ട്ടി​ച്ചു​ക​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ന്ന​തെ​ന്നും സം​ശ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up