x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ത്യ​ കൊ​ല​ക്കേ​സ്: ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 21, 2026 11:24 PM IST | Updated: October 21, 2026 11:24 PM IST

നി​കി​ൽ

ചെ​റു​തോ​ണി: ഇ​ടു​ക്കി- നേ​ര്യ​മം​ഗ​ലം റോ​ഡി​ൽ പാം​ബ്ല ഡാ​മി​നു സ​മീ​പം യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ക​ത്തി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ. ഒ​ന്നാം പ്ര​തി നി​ഷാ​ന്തി​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജ​കു​മാ​രി ബി ​ഡി​വി​ഷ​ൻ അം​ബേ​ദ്ക​ർ ഉ​ന്ന​തി സ്വ​ദേ​ശി നി​കി​ൽ സ​തീ​ശ​നെ​യാ​ണ് ശാ​ന്ത​മ്പാ​റ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ഷാ​ന്ത് ത​നി​ച്ചാ​ണ് കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് മൊ​ഴി​ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​ അ​ടി​സ്ഥാ​ന​ത്തി​ലുമാ​ണ് നി​കി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ നി​ത്യ​യെ പ്ര​തി നി​ഷാ​ന്ത് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ യു​വ​തി​യെ അ​ര​മ​ന​പ്പാ​റ​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ലെ​ത്തി​ച്ചു. പി​ന്നീ​ട് വി​വാ​ഹ​കാ​ര്യം സം​സാ​രി​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലാ​യി. തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​റി​ന്‍റെ കേ​ബി​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മു​ഖ​ത്ത് ക​ല്ലി​നി​ടി​ച്ച് പ​രി​ക്കേ​ൽ​ച്ചു. ശേ​ഷം സ​ഹോ​ദ​ര​ൻ നി​കി​ലി​നെ വി​ളി​ച്ചു​വ​രു​ത്തി. ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ സ​ഹോ​ദ​ര​നോ​ട് കൊ​ല​പാ​ത​ക വി​വ​രം പ​റ​ഞ്ഞ​ശേ​ഷം മൃ​തദേ​ഹം മാ​റ്റാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ച​തു​പ്പി​ലോ, വെ​ള്ള​ക്കെ​ട്ടി​ലൊ ഉ​പേ​ക്ഷി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം പ​ദ്ധ​തി​യി​ട്ട​ത്.

പി​ന്നീ​ട് പാം​ബ്ല വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി ക​ത്തി​ച്ചു​ക​ള​യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി തോ​ട്ടാ​പ്പു​ര​യി​ൽ​നി​ന്ന് മൂ​ന്നു ലി​റ്റ​ർ പെ​ട്രോ​ളും വാ​ങ്ങി. മൃ​തദേ​ഹം ഒ​ളി​പ്പി​ക്കാ​നും ക​ത്തി​ക്കാ​നും സ​ഹാ​യി​ച്ചു​വെ​ന്ന​താ​ണ് ര​ണ്ടാം പ്ര​തി​യാ​യ നി​കി​ലി​നെ​തി​രേ​യു​ള്ള കു​റ്റം. ഒ​ന്നാം പ്ര​തി​യാ​യ നി​ഷാ​ന്തി​നെ മൃ​തദേ​ഹം ക​ണ്ടെ​ത്തി 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​ലി​സ് പി​ടി​കൂ​ടി​യി​രു​ന്നു. സ​ഹോ​ദ​ര​നെ കൂ​ടാ​തെ മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം കി​ട്ടി​യി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലി​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Tags :

Recent News

Corehub Up