x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​മാ​ളൂ​രി​ൽ വ​ൻ എം​ഡി​എം​എ വേ​ട്ട; മൂ​ന്നുപേർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 21, 2026 11:27 PM IST | Updated: October 21, 2026 11:27 PM IST

നി​​സ​​ൽ ആ​​ന്‍റ​​ണി ബി​​ലാ​​ൽ മ​​ജീ​​ദ് നി​​യാ​​സ് നി​​സാ​​ദ്

കോ​​ട്ട​​യം: കൈ​​കാ​​ണി​​ച്ചി​​ട്ട് നി​​ര്‍​ത്താ​​തെ അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ കു​​തി​​ച്ച കാ​​ർ റോ​​ഡി​​നു കു​​റു​​കെ ലോ​​റി​​യി​​ട്ടു പൊ​​ലീ​​സ് ത​​ട​​ഞ്ഞു. കു​​ട​​മാ​​ളൂ​​രി​​ൽ അ​​ർ​​ധ​​രാ​​ത്രി ന​​ട​​ന്ന ഈ ​​ഓ​​പ്പ​​റേ​​ഷ​​നി​​ൽ ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു​​പേ​​രെ കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലി​​സും ജി​​ല്ലാ ഡാ​​ൻ​​സാ​​ഫ് സം​​ഘ​​വും ചേ​​ർ​​ന്ന് പി​​ടി​​കൂ​​ടി. ഇ​​വ​​രി​​ൽ​​നി​​ന്ന് 20 ഗ്രാം ​​എം​​ഡി​​എം​​എ പി​​ടി​​ച്ചെ​​ടു​​ത്തു.

നി​​സ​​ൽ ആ​​ന്‍റ​​ണി, ബി​​ലാ​​ൽ മ​​ജീ​​ദ്, നി​​യാ​​സ് നി​​സാ​​ദ് എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ല​​ഹ​​രി​​ക്ക​​ട​​ത്തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ദി​​വ​​സ​​ങ്ങ​​ളോ​​ളം ന​​ട​​ത്തി​​യ നി​​രീ​​ക്ഷ​​ണ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

ര​​ഹ​​സ്യ​​നി​​രീ​​ക്ഷ​​ണം; കു​​ട​​മാ​​ളൂ​​രി​​ൽ കെ​​ണി


പൊ​​ലീ​​സി​​നെ ക​​ണ്ടാ​​ൽ വാ​​ഹ​​നം നി​​ർ​​ത്താ​​തെ ര​​ക്ഷ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ൽ, പ്ര​​തി​​ക​​ളു​​ടെ കാ​​ർ ത​​ട​​യാ​​ൻ പ്ര​​ത്യേ​​ക പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ലോ​​റി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു റോ​​ഡ്‌ ത​​ട​​യാ​​നും പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി. അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ കു​​ട​​മാ​​ളൂ​​ർ ജം​​ഗ്ഷ​​നി​​ലെ​​ത്തി​​യ പ്ര​​തി​​ക​​ളു​​ടെ കാ​​ർ കു​​മാ​​ര​​ന​​ല്ലൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് തി​​രി​​ച്ചു​​വി​​ട്ടു.

കു​​ട​​മാ​​ളൂ​​ർ പ​​ള്ളി​​ക്ക് സ​​മീ​​പം നി​​ല​​യു​​റ​​പ്പി​​ച്ചി​​രു​​ന്ന വെ​​സ്റ്റ് പൊ​​ലി​​സും ഡാ​​ൻ​​സാ​​ഫ് സം​​ഘ​​വും വാ​​ഹ​​ന​​ത്തി​​നു കൈ​​കാ​​ണി​​ച്ചെ​​ങ്കി​​ലും പ്ര​​തി​​ക​​ൾ നി​​ർ​​ത്താ​​തെ അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ മു​​ന്നോ​​ട്ടു​​പോ​​യി. തു​​ട​​ർ​​ന്ന് കു​​ട​​മാ​​ളൂ​​ര്‍​പ​​ള്ളി​​ക്ക് സ​​മീ​​പം റോ​​ഡി​​ന് കു​​റു​​കെ ലോ​​റി​​യി​​ട്ടു കാ​​ർ ത​​ട​​ഞ്ഞ​​പ്പോ​​ൾ സ​​മീ​​പ​​ത്തെ പ​​ള്ളി​​യു​​ടെ മ​​തി​​ലി​​ല്‍ ഇ​​ടി​​ച്ച് കാ​​റി​​ന്‍റെ ചി​​ല്ലു​​ക​​ൾ പൊ​​ട്ടി. ഈ ​​സ​​മ​​യം, ഓ​​ടി​​യെ​​ത്തി​​യ പൊ​​ലി​​സ് സം​​ഘം പ്ര​​തി​​ക​​ളെ സാ​​ഹ​​സി​​ക​​മാ​​യി കീ​​ഴ്പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.


അ​​ന്വേ​​ഷ​​ണം വി​​ത​​ര​​ണ ശൃം​​ഖ​​ല​​യി​​ലേ​​ക്ക്

പി​​ടി​​യി​​ലാ​​യ നി​​സ​​ൽ ആ​​ന്‍റ​​ണി​​യും ബി​​ലാ​​ൽ മ​​ജീ​​ദും ച​​ങ്ങ​​നാ​​ശേ​​രി പൊ​​ലി​​സ് സ്റ്റേ​​ഷ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വി​​വി​​ധ അ​​ടി​​പി​​ടി, ല​​ഹ​​രി​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​ക​​ളാ​​ണ്. നി​​സ​​ൽ ആ​​ന്‍റ​​ണി​​ക്കെ​​തി​​രേ മു​​മ്പും എം​​ഡി​​എം​​എ കൈ​​വ​​ശം വ​​ച്ച​​തി​​നു കേ​​സു​​ണ്ട്. ച​​ങ്ങ​​നാ​​ശേ​​രി പൊ​​ലി​​സ് സ്റ്റേ​​ഷ​​നി​​ല്‍ ര​​ണ്ടു ത​​വ​​ണ കാ​​പ്പാ ന​​ല്‍​കി​​യി​​ട്ടു​​ള്ള ബി​​ലാ​​ല്‍ മ​​ജീ​​ദി​​നെ​​തി​​രേ നി​​ര​​വ​​ധി അ​​ടി​​പി​​ടി​​കേ​​സു​​ക​​ളും നി​​ല​​വി​​ലു​​ണ്ട്. പ്ര​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ച കാ​​ർ പൊ​​ലി​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.


പി​​ടി​​ച്ചെ​​ടു​​ത്ത എം​​ഡി​​എം​​എ​​യു​​ടെ ഉ​​റ​​വി​​ടം, പ്ര​​തി​​ക​​ൾ​​ക്ക് മ​​യ​​ക്കു​​മ​​രു​​ന്ന് എ​​ത്തി​​ച്ചു ന​​ൽ​​കി​​യ​​വ​​ർ, വി​​ത​​ര​​ണ​​ശൃം​​ഖ​​ല​​യി​​ലെ മ​​റ്റു ക​​ണ്ണി​​ക​​ൾ എ​​ന്നി​​വ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്. ജി​​ല്ലാ പൊ​​ലി​​സ് മേ​​ധാ​​വി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ, കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി കെ.​​ജി. അ​​നീ​​ഷി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം വെ​​സ്റ്റ് സി​​ഐ അ​​നൂ​​പ് ജോ​​സി​​ന്‍റെ മേ​​ല്‍​നോ​​ട്ട​​ത്തി​​ല്‍ കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്ഐ വി.​​എ​​സ്. ഗി​​രീ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡാ​​ന്‍​സാ​​ഫ് സം​​ഘ​​വും വെ​​സ്റ്റ് പോ​​ലി​​സ് ടീ​​മും ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

Tags :

Recent News

Corehub Up