അരക്കുപറമ്പ് വെളിങ്ങോട് ശ്രീ അര്‍ധനാരീശ്വര ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങില്‍നിന്ന്.
പെരിന്തല്‍മണ്ണ: അരക്കുപറമ്പ് വെളിങ്ങോട് ശ്രീ അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി വിദ്യാരംഭചടങ്ങുകള്‍. ക്ഷേത്രംമേല്‍ശാന്തി ധന്യഞ്ജയന് സരസ്വതീ പൂജ നടത്തി. ഡോ. എസ്. രാമദാസ്, ചന്ദ്രാലയം സുനില്‍, അനൂപ് കുന്നുമ്മല്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് അക്ഷര മധുരം നല്കി. തുടര്‍ന്ന് വാഹനപൂജയും നടത്തി. ക്ഷേത്രത്തിലെത്തിയവര്ക്കെല്ലാം പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
നിലമ്പൂര്‍: മാരിയന്മന് കോവില്‍ ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം. തന്ത്രി ഹരി നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 50-ഓളം കുട്ടികളെ എഴുത്തിനിരുത്തി. പുസ്തകം പൂജവയ്പും ഉണ്ടായിരുന്നു.
നവമി, ദശമി ദിവസങ്ങളില്‍ പനമണ്ണ മനോഹരനും സംഘവും അവതരിപ്പിച്ച നാദസ്വര കച്ചേരി, നിലമ്പൂര്‍ കോവിലകത്തെ ഈശ്വരി വര്‍മ നടത്തിയ ദേവി കീര്‍ത്തനാലാപനം എന്നിവ അരങ്ങേറി.
ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭരണ സമിതി അംഗങ്ങളായ പി. രാമസ്വാമി, എം.കെ. ബാലകൃഷ്ണന്, എം. ശിവരാജ്, കെ. കുശലന്, ടി.ജി. ഗോപകുമാര്‍, ബിനു എസ്. നായര്‍ എന്നിവര്‍ നേതൃത്വം നല്കി
വണ്ടൂര്‍: വിജയദശമി ദിനത്തില്‍ നാവിന് തുമ്പില്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ച് കുരുന്നുകള്‍. കലാമണ്ഡലം ശങ്കരനാരായണന്, കൃഷ്ണ പ്രഗീഷ്, അഡ്വ. ശ്രീ പ്രകാശ് തുടങ്ങിയവര്‍ കുരുന്നുകളുടെ നാവിന് തുമ്പില്‍ ഹരിശ്രീ മധുരം പകര്‍ന്നു.
വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ്് കെ. അരുണ്‍, പി. പ്രഭീഷ്, സുനില്‍ ബോസ് എന്നിവര്‍ നേതൃത്വം നല്കി.
Tags :