കുറവിലങ്ങാട് കർഷക സഫാരി ക്ലബ്ബിന്റെ കാരുണ്യപ്രവർത്തനങ്ങളുടെ നൂറാംദിനാഘോഷം മന്ത്രി മോൻസ് ജോസഫ് നിർവഹിക്കുന്നു.
കുറവിലങ്ങാട്: കൃഷിക്കൊപ്പം കാരുണ്യത്തിന്റെ മുഖവും സമൂഹത്തിന് സമ്മാനിച്ച് കർഷക കൂട്ടായ്മ. കുറവിലങ്ങാട് കാർഷിക സഫാരി ക്ലബ്ബാണ് വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധ നേടുന്നത്. അശരണരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന അനുഗ്രഹ ഭവനിൽ ആഴ്ചയിലൊരു ദിവസം നൂറ് ആഴ്ച ഭക്ഷണം സമ്മാനിച്ചാണ് കർഷക സഫാരി ക്ലബ് കാരുണ്യ പ്രവർത്തനത്തിന്റെ മുഖമായി മാറിയത്.
നൂറ് ആഴ്ച പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടിലിൽ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ഫാ. ഡോ. ജോസഫ് മലേപ്പറമ്പില്‍, ബിജു കുര്യന്, കെ.കെ. ശശികുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :