x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ച്ചിം​ഗ് ഡി​പ്പോ​യും പി​റ്റ്‌​ലൈ​നും പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം

വെബ് ഡെസ്ക്
Published: October 21, 2026 10:56 PM IST | Updated: October 21, 2026 10:56 PM IST

കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ കോ​ച്ചിം​ഗ് മെ​യിന്‍റന​ൻ​സ് ഡി​പ്പോ​യും പി​റ്റ്‌​ലൈ​നും പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ധ​ൻ​ബാ​ദ്-ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള നി​ർ​ദേശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് ക​ത്ത​യ​ച്ചു.

ആ​ല​പ്പു​ഴ​യു​ടെ റെ​യി​ൽ​വേ വി​ക​സ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന നീ​ക്ക​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച അ​ദ്ദേ​ഹം, വി​ഷ​യ​ത്തി​ൽ മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച് ആ​ല​പ്പു​ഴ​യി​ൽ​ത്ത​ന്നെ അ​വ​സാ​നി​ക്കു​ന്ന​തും ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് പ്ര​തി​ദി​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന​തു​മാ​യ ഏ​ക ട്രെ​യി​നാ​ണ് ധ​ൻ​ബാ​ദ്-ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ട്രെ​യി​നി​ന്‍റെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നും അ​വ​സാ​ന​പ്പി​ക്കു​ന്ന​തു​മാ​യ സ്റ്റേ​ഷ​നാ​യി ആ​ല​പ്പു​ഴ​യെ നി​ല​നി​ർ​ത്ത​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ള​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യി​ടു​ന്ന ടാ​റ്റാ​ന​ഗ​ർ എ​ക്സ്പ്ര​സ് ആ​ല​പ്പു​ഴ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യ ബ​ദ​ലാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.
അ​മ്പ​ല​പ്പു​ഴ-​ആ​ല​പ്പു​ഴ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ പേ​രി​ൽ ആ​ല​പ്പു​ഴ​യി​ലെ മെ​യി​ന്‍റന​ൻ​സ് ഡി​പ്പോ അ​ട​ച്ചു​പൂ​ട്ടാ​നും പി​റ്റ്‌​ലൈ​ൻ പൊ​ളി​ച്ചു​നീ​ക്കാ​നു​മു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എംപി ചൂ​ണ്ടി​ക്കാ​ട്ടി. ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള നി​ർ​ദേ​ശം ഈ ​നീ​ക്ക​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​താ​ണെ​ന്ന ആ​ശ​ങ്ക​യും അ​ദ്ദേ​ഹം ക​ത്തി​ൽ പ​ങ്കു​വ​ച്ചു.

കേ​ര​ള​ത്തി​ലെ കോ​ച്ച് മെ​യി​ന്‍റന​ൻ​സ് കേ​ന്ദ്ര​ങ്ങ​ൾ ക​ടു​ത്ത സ്ഥ​ല​പ​രി​മി​തി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത് യു​ക്തി​സ​ഹ​മ​ല്ല. എ​ൻ​ജി​നിയ​റിം​ഗ് ലേ​ഔ​ട്ടി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ആ​ല​പ്പു​ഴ യാ​ർ​ഡി​ൽ​ത്ത​ന്നെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ പി​റ്റ്‌​ലൈ​ൻ നി​ർ​മി​ക്കു​ക​യും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up