x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തു​ജീ​വ​ൻ

വെബ് ഡെസ്ക്
Published: October 21, 2026 10:53 PM IST | Updated: October 21, 2026 10:53 PM IST

മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ തു​ട​ർ​പ​രി​ച​ര​ണ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റു​ന്നു.

അ​മ്പ​ല​പ്പു​ഴ: മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ജ​നി​ച്ച കു​ഞ്ഞി​ന് പു​തു​ജീ​വ​ൻ ന​ൽ​കി ആ​ല​പ്പു​ഴ ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ്. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ​സ​മി​തി​ക്ക് കൈ​മാ​റി. ഗ​ർ​ഭ​കാ​ല പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്താ​ത്ത അ​മ്മ​ക്ക് 30-32 ആ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ൾ 1.3 കി​ലോ​ഗ്രാം തൂ​ക്ക​ത്തി​ൽ ജ​നി​ച്ച ആ​ൺ​കു​ഞ്ഞി​ന് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ പു​തു​ജീ​വ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് പു​ല​ർ​ച്ചെ 4.50നാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. ജ​നി​ച്ച് മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഗു​രു​ത​ര​മാ​യ ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ഞ്ഞി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ ഉ​ട​ൻ ശ്വാ​സ​നാ​ള​ത്തി​ലൂ​ടെ കൃ​ത്രി​മ ശ്വാ​സ​സ​ഹാ​യം ന​ൽ​കി. തു​ട​ർ​പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ജ​ന്മ​നാ ഉ​ള്ള ഡ​യ​ഫ്രാ​മാ​റ്റി​ക് ഹെ​ർ​ണി​യ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ശ്വാ​സ​സ​ഹാ​യം, ആന്‍റിബ​യോ​ട്ടി​ക്കു​ക​ൾ, ര​ക്ത​സ​മ്മ​ർ​ദ​വും ര​ക്ത​ചം​ക്ര​മ​ണ​വും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​പ​രി​ച​ര​ണം ന​ൽ​കി.

ആ​രോ​ഗ്യ​നി​ല സ്ഥി​ര​പ്പെ​ടു​ത്തി​യ​ശേ​ഷം ജ​നി​ച്ച് അ​ഞ്ചാം ദി​വ​സം ശ​സ്ത്ര​ക്രി​യ ന​ട​ത്തി. പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ആ​തി​യ പ​ർ​വീ​ൺ, ഡോ. ​ഷി​ർ​ബി​ൻ ജോ ​മാ​ത്യൂ​സ് എ​ന്നി​വ​ർ ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡോ.​എം.​എം. ലി​ഡി​യ, ഡോ.​ടി.​ടി. വി​ഷ്ണു​രാ​ജ്  എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചു. ജൂ​നി​യ​ർ റ​സി​ഡന്‍റ് ഡോ. ​ശ്രു​തി, സ്റ്റാ​ഫ് ന​ഴ്സ് രാ​ഹു​ൽ എ​ന്നി​വ​രും ചി​കി​ത്സാ​സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. 

Tags :

Recent News

Corehub Up