x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ൽ​ലോ​റി​ക​ളു​ടെ നി​ര​ന്ത​ര സ​ഞ്ചാ​രം; കാ​യി​പ്പു​റ​ത്ത് റോ​ഡു​ക​ൾ ത​ക​രു​ന്നു

വെബ് ഡെസ്ക്
Published: October 21, 2026 10:51 PM IST | Updated: October 21, 2026 10:51 PM IST

കാ​യി​പ്പു​റം ജം​ഗ്ഷ​ന് കി​ഴ​ക്ക് റോ​ഡി​ലെ ക​ലുങ്ക് ത​ക​ർ​ന്നനി​ല​യി​ൽ.

മു​ഹ​മ്മ: ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണാ​വി​ശ്യ​ത്തി​ന് മ​ണ​ലു​മാ​യി പോ​കു​ന്ന ടോ​റ​സു​ക​ൾ കാ​യി​പ്പു​റ​ത്തെ റോ​ഡു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ഖ​ന​ന​മേ​ഖ​ല മു​ത​ൽ തോ​ട്ടു​മു​ഖ​പ്പി​ൽ പാ​ലം വ​രെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്ക​യാ​ണ്. കാ​യി​പ്പു​റം ജം​ഗ്ഷ​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് റോ​ഡി​ലെ ക​ലു​ങ്ക് ഇ​ടി​ഞ്ഞ് വ​ൻകു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
ലോ​കോ​ത്ത​ര ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​ദ്ധ​തി​ക​ൾ മെ​ന​യു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പ​മാ​ണ് ഇ​പ്പോ​ൾ മ​ണ​ൽ ഖ​ന​നം ന​ട​ക്കു​ന്ന​ത്. ആ​ദ്യം ഒ​രു ഡ്ര​ജ​ർ ആ​ണ് ഉ​ണ്ടാ​യി​രി​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം ഒ​രു ഡ്ര​ജ​ർ കൂ​ടി എ​ത്തി​യി​ട്ടു​ണ്ട്. ഖ​ന​നം ത​കൃ​തി​യാ​യ​തി​നാ​ൽ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന്‍റെ തീ​ര​ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പം ഖ​ന​നം പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​ർ രം​ഗ​ത്തുവ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ന​ത്ത മൗ​ന​ത്തി​ലാ​യ​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ മു​റ​വി​ളി വ​ന​രോ​ദ​ന​മാ​കു​ക​യാ​ണ്. കാ​ട്ടി​ലെ ത​ടി, തേ​വ​രു​ടെ ആ​ന എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കാ​യി​പ്പു​റം ഗ്രാ​മ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ദ്വീ​പി​ന്‍റെ മു​ഖ്യ പ്ര​വേ​ശ​ന ക​വാ​ട​മാ​യ കാ​യി​പ്പു​റം ബോ​ട്ട്ജെ​ട്ടി​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ച്ച​യി​ലാ​ണ്. കാ​യി​പ്പു​റം ജം​ഗ്ഷ​ൻ മു​ത​ൽ ബോ​ട്ടു​ജെ​ട്ടി വ​രെ ദേ​ശീ​യപാ​ത മോ​ഡ​ലി​ൽ നി​ർ​മി​ച്ച റോ​ഡ് പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. റോ​ഡ​രു​കി​ലെ മ​തി​ലു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്നു​ണ്ട്.

മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ണ​ൽ ഖ​ന​നം മ​ത്സ്യ മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ഉ​പ​ജീ​വ​ന​ത്തി​ന് ദി​വ​സ​വും കാ​യ​ലി​ൽ പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​ത​ം ഇ​രു​ൾമൂ​ടിയ നി​ല​യി​ലാ​യ​ത്. ദി​വ​സം 15 മു​ത​ൽ 20 കി​ലോ വ​രെ ക​ക്കാ​യി​റ​ച്ചി വി​റ്റി​രി​ന്ന തൊ​ഴി​ലാ​ളി​ക്ക് ഇ​ന്ന് അ​ഞ്ചു കി​ലോ പോ​ലും കി​ട്ടു​ന്നി​ല്ല. തീ​ര​ത്തുനി​ന്ന് വി​ളി​പ്പാ​ട​ക​ലെ വ​രെ വ​ള്ള​ത്തി​ൽ പോ​യി ക​ക്കാ വാ​രി​യി​രുന്ന​വ​ർ ഇ​ന്ന് കാ​ലോ​മീ​റ്റ​റു​ക​ളോ​ളം ഉ​ള്ളി​ലേ​ക്കു പോ​യാ​ണ് ക​ക്കാവാ​രു​ന്ന​ത്. മ​ത്സ്യത്തൊഴി​ലാ​ളി​ക​ളു​ടെ അ​വ​സ്ഥ​യും ദ​യ​നീ​യ​മാ​ണ്.

മ​ത്സ്യ-ക​ക്കാമേ​ഖ​ല​യ്ക്കാ​യി ക​ണ്ണീ​ർപൊ​ഴി​ക്കു​ന്ന​വ​രേ​യും പ്ര​കൃ​തിസ്നേ​ഹി​ക​ളേ​യും മ​ഷി​യി​ട്ട് നോ​ക്കി​യാ​ൽ പോ​ലും കാ​ണാ​നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ദ്വീ​പി​നു സ​മീ​പം ഡ്ര​ജ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ന്ന ഖ​ന​ന​മാ​ണ് ദ്വീ​പി​ന്‍റെ വി​സ്തൃതി ഗ​ണ്യ​മാ​യി കു​റ​ച്ച​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഖ​ന​നം ക​ഴി​യു​മ്പോ​ൾ ദ്വീ​പി​ന്‍റെ സ്ഥി​തി എ​ന്താ​കും എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.

Tags :

Recent News

Corehub Up