പൊലിസ് സ്മൃതിദിനത്തോടനുബന്ധിച്ച് തണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലിസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ.
കാഞ്ഞിരപ്പള്ളി: പൊലിസ് സ്മൃതിദിനത്തോടനുബന്ധിച്ച് തണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലിസ് സ്റ്റേഷൻ സന്ദർശിച്ച് പൊലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി സേവനമനുഷ്ഠിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ ത്യാഗത്തെയും സമർപ്പണത്തെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സബ് ഇൻസ്പെക്ടർ ഗൗതം ഹരി, തണൽ സെന്റർ ഇൻ ചാർജ് സൈലാസ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഷഫീഖ് ഇസ്മായിൽ, മുഹമ്മദ് നയാസ്, എം.ഐ. സിറാജുദ്ദീൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ബിനി ജോർജ്, സെബിൻ ജെയിംസ്, കോൺസ്റ്റബിൾ ജോസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള ബോധവത്കരണ ഓറിയന്റേഷൻ സെഷനും പൊലിസ് ഉദ്യോഗസ്ഥരുമായി സംവാദവും സംഘടിപ്പിച്ചു.
Tags :