Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amaljyoti

അമൽജ്യോതിയിൽ സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളുമായി എഐ കോൺക്ലേവ് 2026

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 15, 16 തീ​യ​തി​ക​ളി​ൽ എ​ഐ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ‍‍‍ഡ​യ​റ​ക്ട​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫാ.‍ഡോ. റോ​യി പ​ഴേ​പ​റ​മ്പി​ൽ അ​റി​യി​ച്ചു.

15ന് ​രാ​വി​ലെ 9.30ന് ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി ചെ​യ​ർ​മാ​ൻ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‍‍‍ഡ​യ​റ​ക്ട​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫാ.‍ഡോ. റോ​യി പ​ഴേ​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, കോ​ൺ​ക്ലേ​വ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കൃ​ഷി, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ എ​ഐ​യു​ടെ സാ​ധ്യ​ത​ക​ളും പ്രാ​യോ​ഗി​ക പ്ര​യോ​ഗ​ങ്ങ​ളു​മാ​കും കോ​ൺ​ക്ലേ​വി​ൽ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, വ്യ​വ​സാ​യ വി​ദ​ഗ്ധ​ർ, സം​രം​ഭ​ക​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ങ്കേ​തി​ക ക​ഴി​വു​ക​ളും നൂ​ത​ന ആ​ശ​യ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ളു​ന്ന എ​ഐ ഹാ​ക്ക​ത്തോ​ൺ കോ​ൺ​ക്ലേ​വി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ത്തു​ക​യു​ള്ള ഹാ​ക്ക​ത്തോ​ൺ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൃ​ഷി, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച എ​ഐ അ​ധി​ഷ്ഠി​ത പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മി​ക​ച്ച ന​വീ​ക​ര​ണ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി പ​ദ്ധ​തി​ക​ൾ​ക്കും സ്കൂ​ൾ, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്കും സ​മ്മാ​ന​ങ്ങ​ളും മെ​മ​ന്‍റോ​ക​ളും ന​ൽ​കും.

16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ഹാ​ക്ക​ത്തോ​ൺ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. കോ​ൺ​ക്ലേ​വി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ മി​ഥു​ൻ പി. ​മാ​ത്യു ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തും.

കേ​ര​ള വി​ഷ​ൻ, കാ​രി​ത്താ​സ് ആ​ശു​പ​ത്രി എ​ന്ന​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ കോ​ള​ജി​ൽ നി​ന്നും സ്കൂ​ളി​ൽ നി​ന്നു​മാ​യി ര​ണ്ടാ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം ആ​ളു​ക​ളാ​കും പ​ങ്കെ​ടു​ക്കു​ക. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും https://aiconclave26.ajce.in/

Latest News

Corehub Up