x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ൽ​ജ്യോ​തി​ക്ക് ധ​ന്യ​നി​മി​ഷം


Published: October 31, 2025 10:47 PM IST | Updated: October 31, 2025 10:47 PM IST

അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് സി​ൽ​വ​ർ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​ദ​സ്. -ദീ​പി​ക.

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി​യാ​യി​രു​ന്ന ഡോ. ​മു​ര​ളി​മ​നോ​ഹ​ർ ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് 25 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ജൂ​ബി​ലി സ​മ്മേ​ളം ഉ​ദ്ഘാ​ട​നം ചെയ്യാ​നെ​ത്തി​യ​ത് കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലെ​ക്ക​ർ.

എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം, ഇ​ന്‍​ഫോ​സി​സ് ടെ​ക്‌​നോ​ള​ജി​ക്‌​സ് ലി​മി​റ്റ​ഡ് സ​ഹ​സ്ഥാ​പ​ക​ന്‍ എ​ന്‍.​ആ​ര്‍. നാ​രാ​യ​ണ​മൂ​ര്‍​ത്തി, ഐ​എ​സ്ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്. സോ​മ​നാ​ഥ്, ആ​റ്റോ​മി​ക് എ​ന​ര്‍​ജി ക​മ്മീ​ഷ​ൻ മു​ന്‍ ചെ​യ​ര്‍​മാ​ൻ പി.​കെ. അ​യ്യ​ങ്കാ​ര്‍ എ​ന്നി​വ​രും കേ​ര​ള​ത്തി​ലെ പ്ര​ഗ്ത​ഭ​രാ​യ ശാ​സ്ത്ര​പ്ര​തി​ഭ​ക​ളും നേ​താ​ക്ക​ളും പ​ല​പ്പോ​ഴാ​യി ഇ​തി​നോ​ട​കം കോ​ള​ജി​ൽ വ​ന്നു​പോ​യി​ട്ടു​ണ്ട്. കോ​ള​ജി​ന്‍റെ കെ​ട്ടു​റ​പ്പി​ന്‍റെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്‍റെ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു ഇ​ന്ന​ലെ ന​ട​ന്ന സ​മ്മേ​ള​നം. പ്ര​സം​ഗ​ങ്ങ​ൾ​ക്കൊ​ണ്ടും ഉ​ത്ബോ​ധ​ന​ങ്ങ​ൾ​ക്കൊ​ണ്ടും വ​ള​രെ​യ​ധി​കം വി​ജ്ഞാ​ന​പ്ര​ദ​മാ​യ സ​ദ​സാ​യി​രു​ന്നു ജൂ​ബി​ലി സ​മ്മേ​ള​ത്തി​ന്‍റേ​ത്.

ഇ​നി വ​രു​ന്പോ​ൾ
മ​ല​യാ​ള​ത്തി​ൽ
സം​സാ​രി​ക്കും: ഗ​വ​ർ​ണ​ർ

എ​നി​ക്ക് മ​ല​യാ​ളം പ​ഠി​ക്ക​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഞാ​ൻ മ​ല​യാ​ളം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അർ​ലെ​ക്ക​ർ. അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​വേ​ള​യി​ലാ​ണ് ഗ​വ​ർ​ണ​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഇ​നി ഞാ​ൻ ഈ ​കോ​ള​ജി​ൽ വ​രു​ന്പോ​ൾ മ​ല​യാ​ള​ത്തി​ൽ നി​ങ്ങ​ളോ​ട് സം​സാ​രി​ക്കും. ഇ​പ്പോ​ൾ മ​ല​യാ​ളം പ​റ​ഞ്ഞാ​ൽ ചി​ല കാ​ര്യ​ങ്ങ​ൾ ഗ്ര​ഹി​ക്കാ​നാ​കു​ന്നു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കോ​ള​ജി​നെ​യും സ്ഥാ​പ​ക പി​താ​ക്ക​ന്മാ​രെ​യും അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ത്തെ​യും പ്ര​ത്യേ​ക​മാ​യി പ്ര​കീ​ർ​ത്തി​ച്ച ഗ​വ​ർ​ണ​ർ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ എ​ന്നു വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

എ​ല്ലാം പ്ര​കാ​ശി​ത​മാ​ക്ക​ട്ടെ

പ്ര​കാ​ശം ന​മ്മു​ടെ ജീ​വി​ത​ങ്ങ​ളെ പ്ര​കാ​ശി​ത​മാ​ക്ക​ട്ടെ എ​ന്ന് കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലെ​ക്ക​ർ അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ സ​ന്ദ​ർ​ശ​ക ഡ​യ​റി​യി​ൽ കു​റി​ച്ചു.

Tags : Amaljyoti natuvisesham local news

Recent News

Corehub Up