Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmazingIndia

Video

ചി​ല്ല​റ​ക്കാ​ര​ന​ല്ല ഈ ​ചി​ല്ല​റ​ക്കാ​ര​ൻ! 1.10 ല​ക്ഷ​ത്തി​ന്‍റെ മോ​ട്ടോ​ർ​സൈ​ക്കി​ൾ 10 രൂ​പ നാ​ണ​യം ന​ൽ​കി സ്വ​ന്ത​മാ​ക്കി യു​വാ​വ്

ചെ​റി​യ സ​മ്പാ​ദ്യ​ങ്ങ​ളി​ലൂ​ടെ വ​ലി​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് തെ​ല​ങ്കാ​ന​യി​ലെ യാ​ദാ​ദ്രി-​ഭു​വ​ന​ഗി​രി ജി​ല്ല​ക്കാ​ര​നാ​യ കൊ​ണ്ടേ ര​ഘു​പ​തി.

ത​ന്‍റെ സ്വ​പ്ന വാ​ഹ​ന​മാ​യ സ്പ്ലെ​ൻ​ഡ​ർ പ്ല​സ് ബൈ​ക്ക് സ്വ​ന്ത​മാ​ക്കാ​ൻ വ​ണ്ടി​യു​ടെ മു​ഴു​വ​ൻ തു​ക​യാ​യ 1.10 ല​ക്ഷം രൂ​പ​യും വെ​റും 10 രൂ​പ നാ​ണ​യ​ങ്ങ​ളാ​യി​ട്ടാ​ണ് ഇ​ദ്ദേ​ഹം ഷോ​റൂ​മി​ൽ എ​ത്തി​ച്ച​ത്.

പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ​ക്കൂ​മ്പാ​രം ത​റ​യി​ലേ​ക്ക് മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​ത്ര​യ​ധി​കം നാ​ണ​യ​ങ്ങ​ൾ എ​ണ്ണു​ക പ്ര​യാ​സ​ക​ര​മാ​യി​രു​ന്നി​ട്ടും ഷോ​റൂം ജീ​വ​ന​ക്കാ​ർ ഏ​റെ ക്ഷ​മ​യോ​ടെ തു​ക തി​ട്ട​പ്പെ​ടു​ത്തു​ക​യും, കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ര​ഘു​പ​തി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

Latest News

Corehub Up