ചെറിയ സമ്പാദ്യങ്ങളിലൂടെ വലിയ ലക്ഷ്യങ്ങൾ നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാനയിലെ യാദാദ്രി-ഭുവനഗിരി ജില്ലക്കാരനായ കൊണ്ടേ രഘുപതി.
തന്റെ സ്വപ്ന വാഹനമായ സ്പ്ലെൻഡർ പ്ലസ് ബൈക്ക് സ്വന്തമാക്കാൻ വണ്ടിയുടെ മുഴുവൻ തുകയായ 1.10 ലക്ഷം രൂപയും വെറും 10 രൂപ നാണയങ്ങളായിട്ടാണ് ഇദ്ദേഹം ഷോറൂമിൽ എത്തിച്ചത്.
പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്ന നാണയക്കൂമ്പാരം തറയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ഇത്രയധികം നാണയങ്ങൾ എണ്ണുക പ്രയാസകരമായിരുന്നിട്ടും ഷോറൂം ജീവനക്കാർ ഏറെ ക്ഷമയോടെ തുക തിട്ടപ്പെടുത്തുകയും, കൃത്യത ഉറപ്പുവരുത്തിയ ശേഷം വാഹനത്തിന്റെ താക്കോൽ രഘുപതിക്ക് കൈമാറുകയും ചെയ്തു.
VIDEO | A man from Telangana’s Yadadri-Bhuvanagiri district grabbed attention by purchasing a bike after paying the entire amount of Rs 1.10 lakh in Rs 10 coins.
— Press Trust of India (@PTI_News) July 8, 2026
Konde Raghupathi, a resident of Veliminedu village in Chityala mandal, bought a Splendor Plus motorcycle from Sri… pic.twitter.com/OY7gN0jajD
Tags : ViralNews TrendingNow InspirationalStory Unbelievable AmazingIndia