Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Another State

Malappuram

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ മ​ർ​ദ​ന​മേ​റ്റ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു

അ​രീ​ക്കോ​ട്: സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ മ​ർ​ദ​ന​മേ​റ്റ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ല​ക്ഷ്മി നാ​രാ​യ​ണ​ൻ (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കീ​ഴു​പ​റ​ന്പ് വാ​ലി​ല്ലാ​പു​ഴ ക​ല്ലാ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പൂ​ച്ച​ട്ടി ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലാ​ണ് വാ​ക്കേ​റ്റം ഉ​ണ്ടാ​യ​ത്. മ​ദ്യ​പി​ച്ച് താ​മ​സ് സ്ഥ​ല​ത്ത് എ​ത്തി​യ ഇ​ര​വ​രും വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​വ​ർ താ​മ​സി​ക്കു​ന്ന റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക​ടി​യി​ൽ മ​രി​ച്ച നി​ല​യി​ലാ​ണ് നാ​രാ​യ​ണ​നെ കാ​ണ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​രീ​ക്കോ​ട് പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ കൈ​ലാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ല​ക്ഷ്മി നാ​രാ​യ​ണ​ൻ ഓ​ടി ലോ​റി​ക്ക​ടി​യി​ൽ അ​ഭ​യം തേ​ടി​യ​താ​യി പ​റ​യു​ന്നു. മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളും കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്നാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്് മാ​റ്റി.

Latest News

Corehub Up