അരീക്കോട്: സഹോദരങ്ങൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടെ മർദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മി നാരായണൻ (30) ആണ് കൊല്ലപ്പെട്ടത്. കീഴുപറന്പ് വാലില്ലാപുഴ കല്ലായിൽ വർഷങ്ങളായി പൂച്ചട്ടി ഉണ്ടാക്കി വിൽക്കുന്ന സഹോദരങ്ങൾ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. മദ്യപിച്ച് താമസ് സ്ഥലത്ത് എത്തിയ ഇരവരും വാക്കേറ്റം ഉണ്ടാവുകയും മർദിക്കുകയുമായിരുന്നു.
ഇന്നലെ പുലർച്ചെ ഇവർ താമസിക്കുന്ന റോഡ് സൈഡിൽ നിർത്തിയിട്ട ലോറിക്കടിയിൽ മരിച്ച നിലയിലാണ് നാരായണനെ കാണപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അരീക്കോട് പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് സഹോദരൻ കൈലാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം. മർദനത്തെ തുടർന്ന് ലക്ഷ്മി നാരായണൻ ഓടി ലോറിക്കടിയിൽ അഭയം തേടിയതായി പറയുന്നു. മർദനത്തിന്റെ പാടുകളും കാണപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്നായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്് മാറ്റി.
Tags : Another state employee dies