x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ബ്സി​​ഡി നെ​​ൽ​​വി​​ത്ത് മ​​റി​​ച്ചു​​വി​​റ്റു; നീണ്ടൂർ പഞ്ചായത്തിൽ ല​​ക്ഷ​ങ്ങ​ളു​ടെ ത​​ട്ടി​​പ്പ്


Published: July 20, 2026 02:23 AM IST | Updated: July 20, 2026 02:23 AM IST

നീ​​ണ്ടൂ​​ർ: നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ 2025-26 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് നെ​​ൽ​​വി​​ത്ത് സ​​ബ്സി​​ഡി ന​​ൽ​​കി​​യ​​തി​​ൽ വ​​ൻ അ​​ഴി​​മ​​തി ന​​ട​​ന്ന​​താ​​യി പ​​ഞ്ചാ​​യ​​ത്തി​ലെ എ​​ൽ​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ൾ.

പ​​ഞ്ചാ​​യ​​ത്തി​​ലെ നെ​​ൽ​​ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി പ​​ഞ്ചാ​​യ​​ത്തും ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തും ഫ​​ണ്ട് വ​​ക​​യി​​രു​​ത്തി​​യാ​​ണ് നെ​​ൽ​​വി​​ത്തി​​ന് സ​​ബ്സി​​ഡി ന​​ൽ​​കു​​ന്ന​​ത്. ഒ​​രു കി​​ലോ വി​​ത്തി​​ന് 40 രൂ​​പ​​യാ​​ണ് വി​​ല. ഇ​​തി​​ൽ 31 രൂ​​പ പ​​ഞ്ചാ​​യ​​ത്ത് സ​​ബ്സി​​ഡി ന​​ൽ​​കു​​ന്നു. ക​​ർ​​ഷ​​ക​​ന് ഒ​​രു കി​​ലോ വി​​ത്തി​​ന് ഒ​​മ്പ​​തു രൂ​​പ മാ​​ത്ര​​മാ​​ണ് മു​​ട​​ക്ക് വ​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, ചി​​ല പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​ക​​ൾ അ​​വ​​രു​​ടെ പാ​​ട​​ത്തി​​ന്‍റെ വി​​സ്തൃ​​തി കൂ​​ട്ടി​​ക്കാ​​ണി​​ച്ച് നെ​​ൽ​​വി​​ത്ത് വാ​​ങ്ങി​​യ ശേ​​ഷം കു​​റ​​ച്ച് ഭാ​​ഗം മാ​​ത്രം വി​​ത​​ച്ച് ബാ​​ക്കി വി​​ത്ത് മ​​റി​​ച്ചു​വി​​റ്റ​​താ​​യാ​​ണ് ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്.

കൈ​​പ്പു​​ഴ​​യി​​ൽ ഒ​​രു പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ 260 ഏ​​ക്ക​​റി​​നു​​ള്ള വി​​ത്ത് വാ​​ങ്ങി​​യ ശേ​​ഷം 83 ഏ​​ക്ക​​റ്റി​​ൽ മാ​​ത്രം വി​​ത ന​​ട​​ത്തി ബാ​​ക്കി വി​​ത്ത് പ​​ഞ്ചാ​​യ​​ത്ത് അ​​റി​​യാ​​തെ മ​​റി​​ച്ചു​വി​​റ്റ​​താ​​യാ​​ണ് ആ​​രോ​​പ​​ണം. ഏ​​ക​​ദേ​​ശം മൂ​​ന്നു ല​​ക്ഷം രൂ​​പാ​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ന്ന​​താ​​യി പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ൾ പ​​റ​​യു​​ന്നു.

ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ന്ന പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി ഈ ​​വി​​ഷ​​യം ച​​ർ​​ച്ച ചെ​​യ്യു​​ക​​യും കൃ​​ഷി ഓ​​ഫീ​​സ​​റെ വി​​ളി​​ച്ചു ​വരു​​ത്തി വി​​ശ​​ദീ​​ക​​ര​​ണം തേ​​ടു​​ക​​യും ചെ​​യ്തു. ത​​ട്ടി​​പ്പ് ന​​ട​​ന്ന​​താ​​യി സ​​മ്മ​​തി​​ച്ച കൃ​​ഷി ഓ​​ഫീ​​സ​​ർ പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​യെ​​ക്കൊ​​ണ്ട് പ​​ഞ്ചാ​​യ​​ത്തി​​ന് ന​​ഷ്‌​​ട​​മാ​​യ പ​​ണം തി​​രി​​ച്ച​​ട​​പ്പി​​ക്കാ​​മെ​​ന്ന് അ​​റി​​യി​​ച്ചു. ഇ​​ത്ത​​ര​​ത്തി​​ൽ മ​​റ്റേ​​തെ​​ങ്കി​​ലും പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ ത​​ട്ടി​​പ്പു ന​​ട​​ന്നോ എ​​ന്ന് വി​​ജി​​ല​​ൻ​​സി​​നെക്കൊണ്ട് അ​​ന്വേ​​ഷി​​പ്പി​​ക്ക​​ണ​​മെ​​ന്ന് എ​​ൽ​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​വ​​രു​​ടെ ആ​​വ​​ശ്യം ഭ​​ര​​ണ​സ​​മി​​തി വോ​​ട്ടി​​നി​​ട്ട് ത​​ള്ളി. ഏ​​ഴി​​നെ​​തി​​രേ എ​​ട്ടു വോ​​ട്ടു​​ക​​ൾ​​ക്കാ​​ണ് പ്ര​​തി​​പ​​ക്ഷ ആ​​വ​​ശ്യം ത​​ള്ളി​​യ​​ത്.

ത​​ന​​തു വ​​രു​​മാ​​നം കു​​റ​​വു​​ള്ള നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് നെ​​ൽ​​ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ത്ത​​രം പ​​ദ്ധ​​തി​​ക​​ൾ വ​​യ്ക്കു​​മ്പോ​​ൾ ഇ​​തി​​നെ ത​​ക​​ർ​​ക്കാ​​ൻ ചി​​ല ലോ​​ബി​​ക​​ൾ ശ്ര​​മി​​ക്കു​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​കാ​​നാ​​വി​​ല്ലെ​​ന്ന് എ​​ൽ​​ഡി​​എ​​ഫി​​ലെ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ തോ​​മ​​സ് കോ​​ട്ടൂ​​ർ, ന​​ന്ദു ആ​​ര​​തി, തോ​​മ​​സു​​കു​​ട്ടി കോ​​ളം​​ബ്രാ​​യി​​ൽ, തോ​​മ​​സ് ജോ​​സ​​ഫ്, വി.​​കെ. ശോ​​ഭ​​ന, രാ​​ജി ഉ​​ല്ലാ​​സ് എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ ചി​​ല പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ വി​വാ​ദ സ്വാ​മി സ​​ന്തോ​​ഷ് മാ​​ധ​​വ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ചി​​ല ലോ​​ബി​​ക​​ളു​​ടെ കൈ​​ക​​ളി​​ലാ​​ണെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ത്തെ ഭ​​യ​​ക്കു​​ന്ന​​ത് ചി​​ല ഉ​​ന്ന​​ത രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ൾ ഈ ​​ത​​ട്ടി​​പ്പി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യ​​തി​​നാ​ലാ​ണെ​​ന്നും അ​​വ​​ർ ആ​​രോ​​പി​​ച്ചു.

 

Tags : Subsidized paddy seeds resold

Recent News

Corehub Up