താരത്തിളക്കം പരിപാടി കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത ഉദ്ഘാടനം ചെയ്യുന്നു.
കുമരംപുത്തൂർ: കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ഉന്നതവിജയം നേടിയവർക്കുള്ള അനുമോദന സദസ്- താരത്തിളക്കം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് ഷമീർ അധ്യക്ഷനായി. ഷാഹിന എരേരത്ത്, ജി. സുരേഷ് കുമാർ, സി. മിനി, അക്ബർ അലി, ഇല്യാസ്, സിദ്ദിക്ക് പാറേക്കോട്, ഐലക്കര മുഹമ്മദാലി, സി. മുത്തു, ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ കലാ കായിക താരങ്ങളേയും വിരമിച്ച അങ്കണവാടി ടീച്ചർമാരേയും കുരുത്തിച്ചാലിൽ അകപ്പെട്ട കാട്ടാനയുടെ ജഡം കരക്കെത്തിച്ച നാട്ടുകാരേയും അനുമോദിച്ചു.
Tags : Nattuvishesham District News