ചുള്ളിയാർഡാമിൽ വെള്ളമില്ലാത്തതിനാൽ വറ്റിവരണ്ട പള്ളം കനാൽ.
കൊല്ലങ്കോട്: ചുള്ളിയാർ, മിങ്കര അണക്കെട്ടുകളിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന ശക്തമായ മഴയിലാണ് സാധാരണ ഈ രണ്ടു ജലസംഭരണികളും നിറയുന്നത്.
25 വർഷം മുന്പാണ് ഇതുപോലൊരു അവസ്ഥയുണ്ടായതെന്നു കർഷകർ ഓർത്തെടുക്കുന്നു.
മീങ്കര ഡാമിലെ വെള്ളം നാലു പഞ്ചായത്ത് പ്രദേശങ്ങളിലേക്കു കുടിവെള്ളത്തിനു മാത്രമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പ്രദേശങ്ങളിലെ കൃഷിക്കുള്ള ഏക ആശ്രയം ചുള്ളിയാർഡാമിലെ വെള്ളമാണ്.
പച്ചക്കറികൃഷിയിൽ ഏറെ മുന്നേറുന്ന എലവഞ്ചേരി ഭാഗത്ത് ഇത്തവണ ആശങ്കയാണ് കർഷകരിൽ പടരുന്നത്. പോത്തുണ്ടി ഡാമിലെ വെള്ളം എലവഞ്ചേരി പഞ്ചായത്തിലേക്കു ലഭിക്കുമെങ്കിലും ഇത്തവണ അതും ലഭിക്കില്ലെന്നു ഉറപ്പായതോടെ കാർഷിക മേഖല കനത്ത പ്രതിസന്ധിയിലാണ്.
Tags : Nattuvishesham District News