x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര ദു​ഷ്ക​രം


Published: July 20, 2026 02:25 AM IST | Updated: July 20, 2026 02:27 AM IST

ഏ​​റ്റു​​മാ​​നൂ​​ർ: സം​​സ്ഥാ​​ന​​ത്തെ പ്ര​​ധാ​​ന പാ​​ത​​ക​​ളി​​ൽ ഒ​​ന്നാ​​യ എം​​സി റോ​​ഡ് പാ​​ടേ​ത​​ക​​ർ​​ന്നു. റോ​​ഡി​​ൽ ഉ​​ട​​നീ​​ളം വി​​ള്ള​​ൽ​വീ​​ണ നി​​ല​​യി​​ലാ​​ണ്. ഇ​​തി​​നൊ​​പ്പം ചെ​​റു​​തും വ​​ലു​​തു​​മാ​​യ നി​​ര​​വ​​ധി കു​​ഴി​​ക​​ളും രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു.

എ​​ട്ടു​​വ​​ർ​​ഷം മു​​മ്പാ​​ണ് എം​​സി റോ​​ഡ് വീ​​തി​​കൂ​​ട്ടി ന​​വീ​​ക​​രി​​ച്ച​​ത്. റോ​​ഡ് വീ​​തി​കൂ​​ട്ടി​​യ ഭാ​​ഗ​​ത്താ​​ണ് നെ​​ടു​​കെ വി​​ള്ള​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. റോ​​ഡി​ന്‍റെ നി​​ർ​​മാ​​ണ​ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ പാ​​ക​​പ്പി​​ഴ​​ക​​ളെ സം​​ബ​​ന്ധി​​ച്ച് വ്യാ​​പ​​ക​​മാ​​യി ആ​​ക്ഷേ​​പം ഉ​​യ​​ർ​​ന്നി​​രു​​ന്നു.

എം​​സി റോ​​ഡി​​ന്‍റെ ചെ​​ങ്ങ​​ന്നൂ​​ർ മു​​ത​​ൽ കോ​​ട്ട​​യം വ​​രെ ദേ​​ശീ​​യ​പാ​​ത​​യു​​ടെ ഭാ​​ഗ​​മാ​​യി. ഈ ​​ഭാ​​ഗം അ​​ടു​​ത്തി​​ടെ ടാ​​ർ ചെ​​യ്തു. കോ​​ട്ട​​യം മു​​ത​​ലു​​ള്ള ഭാ​​ഗ​​മാ​​ണ് ത​​ക​​ർ​​ന്നു​കി​​ട​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് റോ​​ഡ് സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ച ഒ​​പി​​ബി​​ആ​​ർ​​സി പ​​ദ്ധ​​തി​​യി​​ൽ എം​​സി റോ​​ഡി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. 73.83 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് 107.75 കി​​ലോ​​മീ​​റ്റ​​ർ റോ​​ഡ് ഏ​​ഴു വ​​ർ​​ഷ​​ത്തെ പ​​രി​​പാ​​ല​​ന ചു​​മ​​ത​​ല​​യ്ക്കാ​​യി ക​​രാ​​ർ ന​​ൽ​​കി​​യി​​രു​​ന്ന​​ത്. 2022ൽ ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത പ​​ദ്ധ​​തി ഏ​​റെ വൈ​​കാ​​തെ ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് എം​​സി റോ​​ഡി​​ൽ കാ​​ര്യ​​മാ​​യ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ന്നി​​ട്ടി​​ല്ല.

ഇ​​പ്പോ​​ൾ റോ​​ഡി​​ലാ​​കെ വി​​ള്ള​​ലും കു​​ഴി​​ക​​ളു​​മാ​​ണ്. വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ സ​​ഞ്ച​​രി​​ച്ചാ​​ൽ പോ​​ലും യാ​​ത്ര​​ക്കാ​​രു​​ടെ ന​​ടു​​വൊ​​ടി​​യു​​ന്ന അ​​വ​​സ്ഥ​യാ​​ണ്. ഇ​​രു​​ച​​ക്ര, മു​​ച്ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ അ​​പ​​ക​​ട​​ത്തി​​ൽ പെ​​ടു​​ന്ന​​ത് പ​​തി​​വു കാ​​ഴ്ച​​യാ​​ണി​​പ്പോ​​ൾ. ചെ​​റി​​യ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ കൊ​​ണ്ട് പ​​രി​​ഹ​​രി​​ക്കാ​​നാ​​കാ​​ത്ത വി​​ധം റോ​​ഡ് ത​​ക​​ർ​​ന്നു. സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​മെ​​ടു​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ ഉ​​ട​​നെ​​ങ്ങും റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​കി​​ല്ല.

ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന ബ​​ജ​​റ്റി​​ൽ എം​​സി റോ​​ഡ് നാ​​ലു​​വ​​രി പാ​​ത​​യാ​​ക്കു​​ന്ന​​തി​​ന് തു​​ക വ​​ക​​യി​​രു​​ത്തി​​യി​​രു​​ന്നു. ആ​​ദ്യ​ഘ​​ട്ട നി​​ർ​​മാ​​ണ​​ത്തി​​ന് കി​​ഫ്ബി ഫ​​ണ്ടി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി 5217 കോ​​ടി രൂ​​പ​​യാ​​ണ് വ​​ക​​യി​​രു​​ത്തി​​യി​​രു​​ന്ന​​ത്. പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ൽ ബൈ​​പാ​​സ് റോ​​ഡു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​വും ജം​​ഗ്ഷ​​നു​​ക​​ളു​​ടെ വി​​ക​​സ​​ന​​വു​​മാ​​ണ് നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ട്ട​​ത്.

അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ റോ​​ഡി​​ന്‍റെ ന​​വീ​​ക​​ര​​ണം വ​​ർ​​ഷ​​ങ്ങ​​ൾ ക​​ഴി​​യാ​​തെ ന​​ട​​ക്കി​​ല്ല. റോ​​ഡ് ന​​വീ​​ക​​ര​​ണം ഉ​​ട​​ൻ ന​​ട​​ത്താ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​ക​​ണം.

Tags : MC Road damaged

Recent News

Corehub Up