x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ​​ര​​ക​​ത്തെ കു​​ടി​​വെ​​ള്ള​പ്ര​​ശ്നം: എം​എ​​ൽ​എ ​യോ​​ഗം വി​​ളി​​ച്ചു


Published: July 20, 2026 02:24 AM IST | Updated: July 20, 2026 02:24 AM IST

കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്ത് വ​​ർ​​ഷ​​ങ്ങ​​ളാ​​യി നി​​ല​​നി​​ല്ക്കു​​ന്ന കു​​ടി​​വെ​​ള്ള പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ യോ​​ഗം വി​​ളി​​ച്ചു. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ യോ​​ഗ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​സ​​മ​​തി അം​​ഗ​​ങ്ങ​​ൾ, വാ​​ട്ട​​ർ അ​​ഥോ​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, പൊ​​തു​​ജ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.കു​​ടി​​വെ​​ള്ളം മു​​ട​​ങ്ങു​​ന്ന​​തി​​നു​​ണ്ടാ​​കു​​ന്ന പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ എം​​എ​​ൽ​എ യോ​​ട് യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ വി​​ശ​​ദീ​​ക​​രി​​ച്ചു.

നി​​ര​​ന്ത​​രം ഉ​​ണ്ടാ​​കു​​ന്ന പ്ര​​ധാ​​ന പൈ​​പ്പു​​ലൈ​​നി​​ലെ ത​​ക​​രാ​​ർ, കോ​​ണ​​ത്താ​​റ്റു പാ​​ല​​ത്തി​​നു സ​​മീ​​പം തോ​​ട്ടി​​ലി​​ട്ടി​​രി​​ക്കു​​ന്ന പൈ​​പ്പു​​ലൈ​​ൻ മാ​​റ്റി സ്ഥാ​​പി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത തു​​ട​​ങ്ങി നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ൾ യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്തു. കു​​ടി​​വെ​​ള്ള പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാ​​ൻ വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ ഉ​​ട​​ൻ ന​​ട​​ത്ത​​ണ​​മെ​​ന്ന് എം​എ​​ൽ​എ ​വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ദേശം ന​​ൽ​​കി. മ​​ങ്കു​​ഴി പ്ര​​ദേ​​ശ​​ത്തു​നി​​ന്നെ​​ത്തി​​യ​​വ​​ർ ചു​​ള ഭാ​​ഗം പാ​​ല​​ത്തി​​ന്‍റെ അ​​പ​​ക​​ടാ​​വ​​സ്ഥ​​യ്ക്ക് പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

എം​എ​​ൽ​എ​യെ ​കൂ​​ടാ​​തെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം പി.​​കെ.​ വൈ​​ശാ​​ഖ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം വി​​ഷ്ണു മ​​ണി തു​​ട​​ങ്ങി​​യ​​വ​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Tags : Drinking water crisis in Kumarakom

Recent News

Corehub Up