Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-social Behaviour

Idukki

സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് ഉ​പ്പു​ത​റ മേ​ച്ചേ​രി​ക്ക​ട

ഉ​പ്പു​ത​റ: മേ​ച്ചേ​രി​ക്ക​ട​യി​ലെ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തു. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ർ, പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ലും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്തെ ഒ​രാ​ൾ​ക്കു​പോ​ലും ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം അ​സ​ഭ്യ​വ​ർ​ഷ​വും സം​ഘ​ർ​ഷ​വു​മാ​ണ് മേ​ച്ചേ​രി​ക്ക​ട ഭാ​ഗ​ത്ത് ന​ട​ന്ന​ത്. പ​ക​ലും രാ​ത്രി​യും ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് മ​ദ്യ​പി​ച്ച ശേ​ഷ​മാ​ണ് നാ​ട്ടു​കാ​രു​ടെ സ്വൈ​ര​ജീ​വി​തം ത​ക​ർ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​രാ​ത്രി പു​ല​രു​വോ​ളം ഇ​വി​ടെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യം പോ​ലീ​സ് അ​വ​ഗ​ണി​ക്കു​ക​യാ​ണ്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ പോ​ലും ത​യാ​റാ​കു​ന്നി​ല്ല.

സ്ത്രീ​ക​ളും വ​യോ​ധി​ക​രും മാ​ത്രം താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ താ​ണ്ഡ​വ​മാ​ടു​ന്ന​ത്. നാ​ളു​ക​ളാ​യി ഇ​വി​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്പോ​ഴും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല.
റോ​ഡി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം വീ​ടു​ക​ളു​ടെ മു​ൻ​വ​ശം വ​രെ എ​ത്തു​ക​യാ​ണ്.

Latest News

Corehub Up