തിരുവനന്തപുരം: എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് ജെഎസ്ഡബ്ള്യു ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ മഹിള കൃഷിശക്തി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക മേഖലയിലെ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഏഴു ലക്ഷം രൂപ വരെയാണ് കാഷ് അവാര്‍ഡ്. വിത്ത്, ജൈവവൈവിധ്യ സംരക്ഷണം, തദ്ദേശീയ അറിവുകള്‍, കാലാവസ്ഥാ അതിജീവനവും പരിസ്ഥിതി സംരക്ഷണവും, പോഷകാഹാര സുരക്ഷയും ഗ്രാമീണ ജീവന ഉപാധികളും, പ്രത്യേക പരാമര്‍ശങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.
അവസാന തീയതി സെപ്റ്റംബര്‍ 15. വെബ്സൈറ്റ്: mssrf.org/ mahila-krishi-shakti-puraskar.