നെയ്യാറ്റിൻകര : അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലിസ് ഉദ്യോഗസ്ഥര്ക്ക് ആദരവും വിവിധ പരീക്ഷാ ജേതാക്കള്ക്ക് അനുമോദനവും നല്കി. രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലിന് അർഹനായ ജയിൽ ഓഫിസർ സുനിൽ എസ്. കുമാറിനെയും മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച പൊലിസ് സബ് ഇൻസ്പെക്ടർ വിൽസ്കുമാറിനെയുമാണ് ആദരിച്ചത്.
ജില്ലാ പഞ്ചായത്തംഗം ഫ്രീഡാ സൈമൺ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ് രവീന്ദ്രൻ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി വെൺപകൽ അവനീന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. ആർ. അജയകുമാർ, സത്യകുമാർ, ജി. സാബുകുമാർ, എസ്.എം. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.