x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ​ര​വും അ​നു​മോ​ദ​ന​വും

വെബ് ഡെസ്ക്
Published: October 14, 2026 02:09 AM IST | Updated: October 14, 2026 02:09 AM IST

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ദ​ര​വും വി​വി​ധ പ​രീ​ക്ഷാ ജേ​താ​ക്ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും ന​ല്‍​കി​യ ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫ്രീ​ഡാ സൈ​മ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​യ്യാ​റ്റി​ൻ​ക​ര : അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പോ​ങ്ങി​ൽ വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ദ​ര​വും വി​വി​ധ പ​രീ​ക്ഷാ ജേ​താ​ക്ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും ന​ല്‍​കി. രാ​ഷ്ട്ര​പ​തി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ ജ​യി​ൽ ഓ​ഫി​സ​ർ സു​നി​ൽ എ​സ്. കു​മാ​റി​നെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ ല​ഭി​ച്ച പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ൽ​സ്കു​മാ​റി​നെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഫ്രീ​ഡാ സൈ​മ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ. അ​ജ​യ​കു​മാ​ർ, സ​ത്യ​കു​മാ​ർ, ജി. ​സാ​ബു​കു​മാ​ർ, എ​സ്.​എം. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews Appreciation

Recent News

Corehub Up