വാസുദേവന്‍ പിള്ളയേയും കുടുംബത്തേയും സ്നേഹാദരവ് നല്കി അനുമോദിച്ചപ്പോള്‍.
എഴുകോണ്‍: ചിറ്റാകോട് പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ വാഴപ്പള്ളില്‍-എരമത്ത് റോഡിനു സൗജന്യമായി ഭൂമി വിട്ടുനല്‍കിയ എരമത്ത് വീട്ടില്‍ വാസുദേവന്‍ പിള്ളയേയും കുടുംബത്തേയും ആദരിച്ചു.
പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ റോഡിന്റെ നിര്‍മാണത്തിനായി ഉദാരമനസ്കതയോടെ ഭൂമി വിട്ടുനല്‍കിയ വാസുദേവന്‍ പിള്ളയെയും കുടുംബത്തെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്. അരുണ്‍ ബാബു, വാര്‍ഡ് മെമ്പര്‍ മാത്യു പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികളാണ് സ്നേഹാദരവ് നല്കി അനുമോദിച്ചത്. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നല്കിയ സിനു വര്‍ഗീസിനെയും ചടങ്ങില്‍ പ്രത്യേകമായി അനുമോദിച്ചു.
Tags : Nattuvishesham DistrictNews DeepikaNews appreciation