Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appreciation

Kollam

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ഭൂ​മി ന​ല്‍​കി​യ കു​ടും​ബ​ത്തി​ന് സ്‌​നേ​ഹാ​ദ​ര​വ്

എ​ഴു​കോ​ണ്‍: ചി​റ്റാ​കോ​ട് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ വാ​ഴ​പ്പ​ള്ളി​ല്‍-​എ​ര​മ​ത്ത് റോ​ഡി​നു സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു​ന​ല്‍​കി​യ എ​ര​മ​ത്ത് വീ​ട്ടി​ല്‍ വാ​സു​ദേ​വ​ന്‍ പി​ള്ള​യേ​യും കു​ടും​ബ​ത്തേ​യും ആ​ദ​രി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ ​റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി ഉ​ദാ​ര​മ​ന​സ്‌​ക​ത​യോ​ടെ ഭൂ​മി വി​ട്ടു​ന​ല്‍​കി​യ വാ​സു​ദേ​വ​ന്‍ പി​ള്ള​യെ​യും കു​ടും​ബ​ത്തെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ര്‍. അ​രു​ണ്‍ ബാ​ബു, വാ​ര്‍​ഡ് മെ​മ്പ​ര്‍ മാ​ത്യു പ​ണി​ക്ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് സ്‌​നേ​ഹാ​ദ​ര​വ് ന​ല്‍​കി അ​നു​മോ​ദി​ച്ച​ത്. റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും ന​ല്‍​കി​യ സി​നു വ​ര്‍​ഗീ​സി​നെ​യും ച​ട​ങ്ങി​ല്‍ പ്ര​ത്യേ​ക​മാ​യി അ​നു​മോ​ദി​ച്ചു.

Latest News

Corehub Up