National
ന്യൂഡൽഹി: ഫലപ്രഖ്യാപനത്തിനു ശേഷമുള്ള സേവനങ്ങൾക്കായി തയാറാക്കി വെബ്സൈറ്റിനു നേരേ നടന്ന സൈബർ ആക്രമണത്തിനെതിരേ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) ഡൽഹി പോലീസിൽ പരാതി നൽകി.
ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാൽ ഇതിനെ ഫലപ്രദമായി ചെറുക്കാനായെന്നും പരാതിയിൽ സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിവരവും ചോർന്നിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ സാങ്കേതിവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമായ ഐഎഫ്എസ്ഒയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പന്ത്രണ്ടാംക്ലാസ് വിദ്യാർഥികളുടെ പുനർമൂല്യനിർണയത്തിനും വെരിഫിക്കഷേനുമായി കഴിഞ്ഞ രണ്ടിനു പ്രവർത്തനസജ്ജമായ പോർട്ടലിനു നേരേയാണ് സൈബർ ആക്രമണം ഉണ്ടായത്.
District News
ഹരിപ്പാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണസമയം അവസാനിച്ചിട്ടും നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയപാർട്ടികൾ പ്രചാരണം തുടരുന്നതിനെതിരേ രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
പരസ്യപ്രചാരണത്തിനുള്ള സമയപരിധി ചൊവ്വാഴ്ച വൈകിട്ട് ആറിന് അവസാനിച്ചെങ്കിലും സിപിഎമ്മും ബിജെപിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഓൺലൈൻ സൈറ്റുകളിലൂടെയും വോട്ടഭ്യർഥനയും പരസ്യങ്ങളും തുടരുകയാണെന്ന് പരാതിയിൽ പറയുന്നു.
വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച തന്നെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഫോണിലൂടെയും രേഖാമൂലവും വിവരം അറിയിച്ചിട്ടും സംസ്ഥാന കമ്മീഷൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷൻ കൂടിയായ ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കമ്മീഷൻ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചട്ടലംഘനം തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി മുൻ മന്ത്രി ആന്റണി രാജു. ഹൈക്കാടതിയിലാണ് ആന്റണി രാജു അപ്പീൽ നൽകിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ആന്റണി രാജുവിന്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ ഹർജി.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കിയാൽ ആന്റണി രാജുവിന് എംഎൽഎയായി തിരികെയെത്താമായിരുന്നു.
ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആന്റണി രാജുവിനെതിരായ കുറ്റം. കേസിൽ ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആന്റണി രാജുവിന് ലഭിച്ച ശിക്ഷ. '