Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approves

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യാ​ൽ പ​ണി​പാ​ളും; ശി​ക്ഷ കൂ​ട്ടാ​നു​ള്ള ബി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കും പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ൾ​ക്കും ത​ട​യി​ടാ​ൻ ക​ടു​പ്പ​മേ​റി​യ നി​യ​മ​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ​ക്കു പ​ത്തു വ​ർ​ഷം വ​രെ ക​ഠി​ന​ത​ട​വും പ​ത്തു കോ​ടി രൂ​പ വ​രെ പി​ഴ​യും വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ല്ലി​നു കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

തി​ങ്ക​ളാ​ഴ്ച ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ അ​തി​വേ​ഗ നീ​തി ഉ​റ​പ്പാ​ക്കാ​ൻ കേ​സി​ന്‍റെ വി​ചാ​ര​ണ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​ണാ​യ​ക വ്യ​വ​സ്ഥ​യും ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കു പി​ന്നി​ലെ മാ​ഫി​യ​ക​ളെ​യും ത​ട്ടി​പ്പു​കാ​രെ​യും വേ​രോ​ടെ പി​ഴു​തെ​റി​യു​ക​യാ​ണ് ല​ക്ഷ്യം. കേ​സ് അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

പ​രീ​ക്ഷ​ക​ളു​ടെ സു​താ​ര്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യും ല​ക്ഷ​ക്ക​ണ​ക്കിനു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശി​ക്ഷാ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള തി​രി​മ​റി​ക​ൾ ത​ട​യാ​നും ശ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

സ​ർ​ക്കാ​ർ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ത​സ്തി​കനി​ർ​ണ​യം അം​ഗീ​ക​രി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ ഹ​​​​യ​​​​ർ​​​​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2024-25 അ​​​​ധ്യ​​​​യ​​​​നവ​​​​ർ​​​​ഷ​​​​ത്തെ ത​​​​സ്തി​​​​ക നി​​​​ർ​​​​ണ​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ഏ​​​​രി​​​​യ ഇ​​​​ൻ​​​​സ​​​​ന്‍റീ​​​​വ് പ്രോ​​​​ഗ്രാം പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2021 സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​നു മു​​​​ൻ​​​​പു നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച 34 അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ഒ​​​​രു അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ൽ ഇ​​​​ള​​​​വു ന​​​​ൽ​​​​കി നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കും.

നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ന്ന് പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ ശേ​​​​ഷം നി​​​​യ​​​​മ​​​​ന അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കി പ്ര​​​​ത്യേ​​​​ക കേ​​​​സാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു നി​​​​യ​​​​മ​​​​ന അം​​​​ഗീ​​​​കാ​​​​രം.

National

പാര്‍ലമെന്‍ററി സമിതികളിലേക്കു നാമനിര്‍ദേശം ചെയ്യുന്നതിന് രാജ്യസഭാ അംഗീകാരം

ന്യൂ​​​ഡ​​​ല്‍ഹി: മൂ​​​ന്ന് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​മേ​​​യ​​​ങ്ങ​​​ള്‍ക്ക് രാ​​​ജ്യ​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ല്‍കി. 2026 മേ​​​യ് ഒ​​​ന്നു​​​മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​രു വ​​​ര്‍ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നാ​​​മ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക.

പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി, പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​മ്മി​​​റ്റി, പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ര്‍ഗ ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള ക​​​മ്മി​​​റ്റി എ​​​ന്നീ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളാ​​​യി എം​​​പി​​​മാ​​​രെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ക.

പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി എ​​​ല്‍.​​​മു​​​രു​​​ക​​​നാ​​​ണ് രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള മൂ​​​ന്ന് വ്യ​​​ത്യ​​​സ്ത പ്ര​​​മേ​​​യ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Business

കൊട്ടക് മഹീന്ദ്ര ബാങ്കിൽ ഇലക്‌ട്രോണിക് ഒപ്പിന് അനുമതി

കൊ​​​ച്ചി: വി​​​ദേ​​​ശ പോ​​​ര്‍ട്ട്‌​​​ഫോ​​​ളി​​​യോ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ (എ​​​ഫ്പി​​​ഐ) ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്ക​​​ലും ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ഒ​​​പ്പു​​​ക​​​ള്‍ വ​​​ഴി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ക​​​സ്റ്റോ​​​ഡി​​​യ​​​നാ​​​യി കൊ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക്.

ഡി​​​ജി​​​റ്റ​​​ല്‍ ഒ​​​പ്പു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ബാ​​​ങ്ക് ഇ​​​തി​​​ന​​​കം ര​​​ണ്ട് എ​​​ഫ്പി​​​ഐ ലൈ​​​സ​​​ന്‍സു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​ച്ചു.

സെ​​​ബി​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ പ​​​രി​​​വ​​​ര്‍ത്ത​​​ന പ​​​ദ്ധ​​​തി​​​യോ​​​ടു പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഈ ​​​നീ​​​ക്ക​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

 

Kerala

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഹെ​ലി​കോ​പ്റ്റ​റി​ന് നാ​ലു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ യാ​​​ത്ര​​​യ്ക്ക് അ​​​ട​​​ക്കം വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്ത ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന് നാ​​​ലു കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ത്രം വാ​​​ട​​​ക​​​ത്തു​​​ക ന​​​ൽ​​​കു​​​ന്ന രീ​​​തി​​​ക്ക് വി​​​പ​​​രീ​​​ത​​​മാ​​​യി വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന മൂ​​​ന്നു മാ​​​സ​​​ത്തെ വാ​​​ട​​​ക കൂ​​​ടി മു​​​ൻ​​​കൂ​​​റാ​​​യി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും ഇ​​​ള​​​വു​​​വ​​​രു​​​ത്തി​​​യാ​​​ണ് മു​​​ൻ​​​കൂ​​​റാ​​​യി കോ​​​ടി​​​ക​​​ൾ വാ​​​ട​​​ക​​​യാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. അ​​​ധി​​​ക ഫ​​​ണ്ടാ​​​യി ഈ ​​​മാ​​​സം 20നാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ വി​​​മാ​​​ന ക​​​ന്പ​​​നി​​​യാ​​​യ ചി​​​പ്സ​​​ണ്‍ ഏ​​​വി​​​യേ​​​ഷ​​​ൻ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് നാ​​​ലു കോ​​​ടി രൂ​​​പ ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​കും.

2025 ഒ​​​ക്ടോ​​​ബ​​​ർ 20 മു​​​ത​​​ൽ 2026 മാ​​​ർ​​​ച്ച് 19 വ​​​രെ​​​യു​​​ള്ള അ​​​ഞ്ച് മാ​​​സ​​​ത്തെ വാ​​​ട​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​തി​​​ൽ ഡി​​​സം​​​ബ​​​ർ 20 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 19 വ​​​രെ​​​യു​​​ള്ള മൂ​​​ന്ന് മാ​​​സ​​​ത്തെ വാ​​​ട​​​ക മു​​​ൻ​​​കൂ​​​റാ​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ബാ​​​ക്കി ര​​​ണ്ട് മാ​​​സ​​​ത്തെ കു​​​ടി​​​ശി​​​ക​​​യും ഇ​​​തി​​​നൊ​​​പ്പം തീ​​​ർ​​​ക്കും. 80 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് പ്ര​​​തി​​​മാ​​​സ വാ​​​ട​​​ക.

മാ​​​സ​​​തോ​​​റും 25 മ​​​ണി​​​ക്കൂ​​​റാ​​​ണ് പ​​​റ​​​ക്കാ​​​വു​​​ന്ന സ​​​മ​​​യം. 25 മ​​​ണി​​​ക്കൂ​​​ർ ക​​​ഴി​​​ഞ്ഞാ​​​ൽ ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​​നും 90,000 രൂ​​​പ വീ​​​തം അ​​​ധി​​​കം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ.

Latest News

Corehub Up