തിരുവനന്തപുരം: 2026-27 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മേയ് 31 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT-2026) സെഷൻ II പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്. വിദ്യാർഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് അവരവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120.