Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArjunAayanki

അ​ർ​ജു​ൻ ആ​യ​ങ്കി: രാഷ്‌ട്രീയ പിൻബലത്തിൽ വളർന്ന ക്രിമിനൽ

ക​​​ണ്ണൂ​​​ർ: സി​​​പി​​​എം നേ​​​തൃ​​​ത്വം ഇ​​​പ്പോ​​​ൾ ത​​​ള്ളി​​​പ്പ​​​റ​​​യു​​​മ്പോ​​​ഴും, ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്ന് സി​​​പി​​​എം വ​​​ർ​​​ഗ ബ​​​ഹു​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച്, അ​​​ക്കാ​​​ല​​​ത്തെ ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ഇ​​​ഷ്ട​​​ക്കാ​​​ര​​​നാ​​​യി വ​​​ള​​​ർ​​​ന്ന് കേ​​​ര​​​ളം മു​​​ഴു​​​വ​​​ൻ ത​​​ന്‍റെ സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പി​​​ച്ച ക്വ​​​ട്ടേ​​​ഷ​​​ൻ നേ​​​താ​​​വാ​​​ണു പോ​​​ലീ​​​സി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ഒ​​​ടു​​​വി​​​ൽ പ​​​ത്തി​​​മ​​​ട​​​ക്കി​​​യ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി. സി​​​പി​​​എ​​​മ്മി​​​ന് സൈ​​​ബ​​​ർ ഇ​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​രോ​​​ധം സൃ​​​ഷ്‌​​​ടി​​​ച്ച പ്ര​​​മു​​​ഖ​​​രി​​​ൽ ഒ​​​രാ​​​ൾ.

► ജ​​​ന്മ​​​നാ​​​ട്ടി​​​ൽ തു​​​ട​​​ങ്ങി​​​യ രാ​​ഷ്‌​​ട്രീ​​​യം

അ​​​ഴീ​​​ക്കോ​​​ട്ടെ ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന അ​​​ർ​​​ജു​​​ൻ ക​​​പ്പ​​​ക്ക​​​ട​​​വി​​​ലെ യൂ​​​ണി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു. ബാ​​​ല​​​സം​​​ഘ​​​ത്തി​​​ലും എ​​​സ്എ​​​ഫ്ഐ​​​യി​​​ലും ഡി​​​വൈ​​​എ​​​ഫ്ഐ​​​യി​​​ലും സ്വ​​​ന്തം ക​​​രു​​​ത്തി​​​ലൂ​​​ടെ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​യി. അ​​​ഴീ​​​ക്കോ​​​ട് ക​​​പ്പ​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി​​​യാ​​​യ ഈ 30 ​​​വ​​​യ​​​സു​​​കാ​​​ര​​​ൻ അ​​​ഴീ​​​ക്കോ​​​ട് സ്കൂ​​​ളി​​​ലാ​​ണു പ​​​ഠി​​​ച്ച​​​ത്. പ്ല​​​സ്‌​​​ടു ആ​​​ണു വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത.

► സ്വ​​​ർ​​​ണം പൊ​​​ട്ടി​​​ക്ക​​​ലി​​​ലേ​​​ക്കു ചു​​​വ​​​ടു​​മാ​​​റ്റം

2021ൽ ​​​ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചാം വ​​​യ​​​സി​​​ൽ രാ​​​മ​​​നാ​​​ട്ടു​​​ക​​​ര സ്വ​​​ർ​​​ണ​​​ക്ക​​​ള്ള​​​ക്ക​​​ട​​​ത്ത് ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ഹ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യു​​​ടെ പേ​​​ര് കേ​​​ര​​​ളം മു​​​ഴു​​​വ​​​ൻ അ​​​റി​​​യു​​​ന്ന​​​ത്. ഈ ​​​കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നോ​​​ട​​​കം നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​യാ​​​യി​​​രു​​​ന്നു. വ​​​ട​​​ക്കെ മ​​​ല​​​ബാ​​​റി​​​ലെ പ്ര​​​മു​​​ഖ ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘ​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​നി​​​യാ​​​ണ് അ​​​ർ​​​ജു​​​ൻ. നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​നി​​​ടെ ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ​​​തു കോ​​​ടി​​​ക​​​ളു​​​ടെ പി​​​ടി​​​ച്ചു​​​പ​​​റി​​​യാ​​​ണ്. ഗു​​​ണ്ടാ ക്വ​​​ട്ടേ​​​ഷ​​​ൻ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് 2020 ലാ​​​ണ് സി​​​പി​​​എം ഇ​​​യാ​​​ളെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​ത്. നേ​​​താ​​​ക്ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ ത​​​ള്ളിപ്പ​​​റ​​​യു​​​ന്പോ​​​ഴും, സി​​​പി​​​എ​​​മ്മി​​​നു​​വേ​​​ണ്ടി​​​യു​​​ള്ള സൈ​​​ബ​​​ർ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴും ഇ​​​യാ​​​ൾ സ​​​ജീ​​​വ​​​മാ​​​ണ്.സം​​​ഘ​​​ട​​​ന ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി മാ​​​റ്റിനി​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി​​​ക്ക് അ​​​ർ​​​ജു​​​ൻ ത​​​ല​​​വേ​​​ദ​​​ന സൃ​​​ഷ്ടി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, പ​​​ഴി​​​യും കേ​​​ൾ​​​ക്കേ​​​ണ്ടി വ​​​ന്നി​​​ട്ടു​​​ണ്ട്.

► പോ​​​ലീ​​​സി​​​നു ഭീ​​​ഷ​​​ണി

കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ പോ​​​ലീ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്‌​​​ട​​​റെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ഊ​​​ന്നു​​​ക​​​ല്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്‌​​​ട​​​റെ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നും അ​​​ധി​​​ക്ഷേ​​​പി​​​ച്ച​​തി​​​നും നി​​​ല​​​വി​​​ൽ അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി​​​ക്കെ​​​തി​​​രേ കേ​​​സു​​​ണ്ട്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​യ​​​ങ്കി​​​യു​​​ടെ ഒ​​​ളി​​​വി​​ലി​​​രു​​​ന്നു​​​ള്ള ഭീ​​​ഷ​​​ണി തു​​​ട​​​ർ​​​ന്ന​​​ത്. ഇ​​​ന്‍​സ്‌​​​പെ​​​ക്‌​​​ട​​​റു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ ക്രി​​​മി​​​ന​​​ല്‍ ഭീ​​​ഷ​​​ണി, അ​​​ശ്ലീ​​​ല പ​​​രാ​​​മ​​​ര്‍​ശം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ കേ​​​സെ​​​ടു​​​ത്തു.ഇ​​​തി​​​നു പി​​​ന്നാ​​​ലെ വീ​​​ണ്ടും അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി ഫേ​​​യ്‌​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ടു. ന​​​ല്ല ജീ​​​വി​​​തം ന​​​യി​​​ക്കാ​​​ന്‍ ഇ​​​റ​​​ങ്ങി​​​യ ത​​​ന്നെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യും ഒ​​​റ്റ​​​രാ​​​ത്രി​​​കൊ​​​ണ്ട് പോ​​​ലീ​​​സ് ത​​​ക​​​ര്‍​ത്ത് ത​​​രി​​​പ്പ​​​ണ​​​മാ​​​ക്കി​​​യെ​​​ന്നും, ഇ​​​നി ഒ​​​ന്നും പ​​​ഴ​​​യ​​​പ​​​ടി​​​യാ​​​കി​​​ല്ലെ​​​ന്നും, ആ​​​കെ മു​​​ങ്ങി​​​യാ​​​ല്‍ കു​​​ളി​​​രി​​​ല്ലെ​​​ന്നും അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി ഫേ​​​യ്‌​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു.

നേ​​​ര​​​ത്തേ കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് ത​​​ന്നെ ജ​​​യി​​​യി​​​ലാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഉ​​​ദേ​​​ശ്യം. കേ​​​സൊ​​​ന്നു​​​മി​​​ല്ലാ​​​തെ പു​​​തി​​​യ ജീ​​​വി​​​തം കെ​​​ട്ടി​​​പ്പൊ​​​ക്കി​​​യ ആ​​​റു പേ​​​രെ ഒ​​​റ്റ​​​രാ​​​ത്രി​​​കൊ​​​ണ്ട് ത​​​ക​​​ര്‍​ത്ത് താ​​​റു​​​മാ​​​റാ​​​ക്കി​​​യെ​​​ന്നും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ചു. പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യോ തീ​​​വ്ര​​​വാ​​​ദി​​​യോ അ​​​ല്ലാ​​​ത്ത താ​​​ന്‍ ഡാ​​​ന്‍​സ് ക​​​ളി​​​ച്ച​​​താ​​​ണത്രേ കു​​​റ്റം. പ​​​ടു​​​കു​​​ഴി​​​യി​​​ലേ​​​ക്ക് എ​​​ടു​​​ത്തെ​​​റി​​​യപ്പെ​​​ട്ട വേ​​​ദ​​​ന എ​​​ങ്ങ​​​നെ പ്ര​​​ക​​​ടി​​​പ്പി​​​ക്ക​​​ണം എ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

പെ​​​ന്‍​ഷ​​​ന്‍ വാ​​​ങ്ങി ജീ​​​വി​​​ക്കാ​​​ന്‍ സ​​​മ്മ​​​തി​​​ക്കി​​​ല്ല എ​​​ന്ന​​​ത് കൊ​​​ന്നു​​ക​​​ള​​​യു​​​മെ​​​ന്ന​​​ല്ല, ജോ​​​ലി ക​​​ള​​​യി​​​പ്പി​​​ക്കു​​മെ​​​ന്നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത്. ഇ​​​നി​​​യൊ​​​രി​​​ക്ക​​​ലും പ​​​ഴ​​​യ​​​തു​​​പോ​​​ലെ​​​യാ​​​യി​​​രി​​​ക്കി​​​ല്ല. ആ​​​കെ മു​​​ങ്ങി​​​യാ​​​ല്‍ കു​​​ളി​​​രി​​​ല്ല. ഏ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ളെ​​​ത്ര ക​​​ഠി​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന ധാ​​​ര​​​ണ എ​​​നി​​​ക്കു​​​ണ്ട്. "അ​​​ഴി​​​യെ​​​ങ്കി​​​ൽ അ​​​ഴി ക​​​യ​​​റെ​​​ങ്കി​​​ൽ ക​​​യ​​​റെ​​​ന്ന' വ​​​ട്ട് ജ​​​യ​​​ൻ സി​​​ദ്ധാ​​​ന്ത​​​മാ​​​ണെ​​​ന്‍റെ പ്ര​​​കൃ​​​തം എ​​​ന്നാ​​​യി​​​രു​​​ന്നു കു​​​റി​​​പ്പ്.

കേ​​​ര​​​ള പോ​​​ലീ​​​സി​​​നോ​​​ടെ​​​നി​​​ക്ക് ബ​​​ഹു​​​മാ​​​നം മാ​​​ത്ര​​​മേ​​​യു​​​ള്ളൂ. എ​​​ന്നോ​​​ട് അ​​​ന്യാ​​​യം ചെ​​​യ്‌​​​ത​​​യാ​​​ളോ​​​ട് മാ​​​ത്ര​​​മേ പ​​​ക​​​യും വൈ​​​രാ​​​ഗ്യ​​​വു​​​മു​​​ള്ളൂ. പ​​​ട​​​ച്ചോ​​​നെ മാ​​​ത്രേ പേ​​​ടി​​​യു​​​ള്ളൂ, മ​​​നു​​​ഷ്യ​​​ന്മാ​​​രെ ​ഇ​​​ല്ലെ​​​ന്നും അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി കു​​​റി​​​ച്ചു.

► ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കും ഭീ​​​ഷ​​​ണി

ഇ​​​ൻ​​​സ്പെ​​​ക്ട​​​റെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ്‌ ചെ​​​ന്നി​​​ത്ത​​​ല ഉ​​​ൾ​​​പ്പെടെ ആ​​​യ​​​ങ്കി​​​യെ പി​​​ടി​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പി​​​ന്നീ​​​ട് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ​​​യും കു​​​റി​​​പ്പി​​​ട്ടു. ഇ​​​തേ തു​​​ട​​​ർ​​​ന്ന് ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ടൗ​​​ൺ പോ​​​ലീ​​​സ് അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.

► അ​​​ർ​​​ജു​​​ൻ എ​​​ത്തി​​​യ​​​ത് കീ​​​ഴ​​​ട​​​ങ്ങാ​​​നെ​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക

അ​​​ർ​​​ജു​​​ൻ എ​​​ത്തി​​​യ​​​തു കീ​​​ഴ​​​ട​​​ങ്ങാ​​​നാ​​​ണെ​​​ന്നും താ​​​ൻ പ്ര​​​തി​​​യെ ഒ​​​ളി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യ ഡെ​​​ലീ​​​റ്റ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ കീ​​​ഴ​​​ട​​​ങ്ങാ​​​നാ​​​യി​​​രു​​​ന്നു അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യു​​​ടെ പ​​​ദ്ധ​​​തി​​​യെ​​​ന്നും എ​​​ന്നാ​​​ൽ, അ​​​തി​​​ന് മു​​​ന്നേ പോ​​​ലീ​​​സെ​​​ത്തി​​​യെ​​​ന്നും ഡെ​​​ലീ​​​റ്റ പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തേ ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ ലോ​​​ഡ്ജി​​​ലാ​​​ണ് ആ​​​യ​​​ങ്കി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, താ​​​മ​​​സി​​​ച്ച സ്ഥ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ സ്ഥി​​​രീ​​​ക​​​ര​​​ണ​​​മാ​​​യി​​​ട്ടി​​​ല്ല.

പോ​​​ലീ​​​സ് ഒ​​​ളി​​​ത്താ​​​വ​​​ളം മ​​​ന​​​സി​​​ലാ​​​ക്കി​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ഇ​​​വി​​​ടെ​​നി​​​ന്നാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​യു​​​ടെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. അ​​​ഭി​​​ഭാ​​​ഷ​​​ക​​​യെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

 

Latest News

Corehub Up