Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aroor-Thuravoor

Alappuzha

അ​രൂ​ർ-തു​റ​വൂ​ർ ഉ​യ​ര​പ്പാത നി​ർ​മാ​ണം അ​വ​സാ​നഘ​ട്ട​ത്തി​ൽ

തു​റ​വൂ​ർ: അ​രൂ​ർ-തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക്. രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ എ​ല​ിവേ​റ്റ​ഡ് ഹൈ​വേ സെ​പ്റ്റം​ബ​റോ​ടെ പൊ​തു​ജ​ന​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും ര​ണ്ടാം​ഘ​ട്ട​മാ​യി അ​രൂ​ർ മു​ത​ൽ ഇ​ട​പ്പ​ള്ളി വ​രെ​യു​ള്ള ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തോ​ടെ വ​ൻ വി​ക​സ​നക്കുതി​പ്പാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്.

27 മീ​റ്റ​ർ വീ​തി​യു​ള്ള ദേ​ശീ​യ​പാ​ത​യ്ക്കു മു​ക​ളി​ൽ ഒ​റ്റ തൂ​ണു​ക​ളി​ൽ 24.5 മീ​റ്റ​ർ വീ​തി​യു​ള്ള ആ​റുവ​രി​പ്പാ​ത​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ആ​കെ 354 തൂ​ണു​ക​ളാ​ണ് പാ​ത​യ്ക്കാ​യി സ്ഥാപി​ച്ച​ത്‌. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ ടാ​റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ അ​രൂ​രി​ലും തു​റ​വൂ​രി​ലും ഉ​യ​ര​പ്പാ​ത​യെ താ​ഴേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​റ​വൂ​ർ ജം​ക്‌​ഷ​നി​ൽനി​ന്ന് 350 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡ് മ​ണ്ണി​ട്ടു​യ​ർ​ത്തി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ ഡി​സൈ​ൻ.

എ​ന്നാ​ൽ, ഇ​ങ്ങ​നെ വ​ന്നാ​ൽ തു​റ​വൂ​ർ ജം​ഗ്ഷ​നി​ലെ വി​ക​സ​നം ഇ​ല്ലാ​താ​കു​മെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പി​ല്ല​റി​ൽ ത​ന്നെ റോ​ഡ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് ഉ​യ​ര​പ്പാ​ത​യു​ടെ ഈ ​ഭാ​ഗ​ത്തി​ന്‍റെ നീ​ളം 480 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ 12.75 കി​ലോ മീ​റ്റ​ർ ഉ​യ​ര​പ്പാ​ത 13 കി​ലോ മീ​റ്റ​റാ​യി.
ആ​ല​യ്ക്കാ​പ​റ​മ്പി​ൽ തു​ട​ങ്ങി അ​രൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന ഉ​യ​ര​പാ​ത​യു​ടെ അ​രൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ തു​റ​വൂ​ർ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യിക്കഴി​ഞ്ഞു. ഇ​നി അ​രൂ​ർ ക​വ​ല​യി​ലെ​യും തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽനി​ന്ന് ആ​ല​യ്ക്കാ​പ​റ​മ്പ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ​യും ജോ​ലി​യാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

അ​രൂ​ർ- തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ഒ​ന്നാം റീ​ച്ചി​ൽ കോ​ൺ​ക്രീ​റ്റ് ഗ​ർ​ഡ​റു​ക​ൾ സ്‌​ഥാ​പി​ച്ച് വാ​ർ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​യ​ര​പ്പാ​ത​യാ​യ ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്‍റെ 90 ശ​ത​മാ​നം ജോ​ലി​ക​ളും ഉ​ദ്ദേ​ശി​ച്ച​തി​ലും വേ​ഗ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഉ​യ​ര​പ്പാ​ത​യോ​ടൊ​പ്പം ത​ന്നെ താ​ഴെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു.
ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഓ​ടനി​ർ​മാ​ണ​മാ​ണ് പൂ​ത്തി​യാ​കാ​നു​ള്ള​ത്. തു​റ​വൂ​ർ മു​ത​ൽ കു​ത്തി​യ​തോ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഓ​ടനി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി.

ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടി മാ​ത്ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്. ന​ട​പ്പാ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​സാ​നഘ​ട്ട​ത്തി​ലാ​ണ്.
തു​റ​വൂ​ർ- അ​രൂ​ർ ഉ​യ​ര​പ്പ​ത പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കും.

Latest News

Corehub Up