Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aruvikara

അ​രു​വി​ക്ക​ര​യി​ൽ സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷം; ഏ​റ്റു​മു​ട്ടി​യ​ത് കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ, ഒരാൾക്ക് ഗുരുതര പരിക്ക്

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര എ​ണി​ക്ക​ര​യി​ൽ സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സി​പി​എം - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന ആ​ക്ര​മ​ണം പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​ട്ടി​ക​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ പേ​രൂ​ർ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പേ​രൂ​ർ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ അ​രു​വി​ക്ക​ര മേ​ഖ​ല​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ വ​ലി​യ തോ​തി​ൽ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. എ​ണി​ക്ക​ര ഭാ​ഗ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി.

Latest News

Corehub Up