x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ക്ക​ര​യി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം നടത്താൻ മുന്നണികൾ

ആ​ർ. സി ​ദീ​പു
Published: November 18, 2025 06:20 AM IST | Updated: November 18, 2025 06:20 AM IST

നെ​ടു​മ​ങ്ങാ​ട്: ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ ദാ​ഹം അ​ക​റ്റു​ന്ന നാ​ടാ​ണ് അ​രു​വി​ക്ക​ര. ശു​ദ്ധ​ജ​ല സം​ഭ​ര​ണി​യും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വു​മാ​യ അ​രു​വി​ക്ക​ര​യി​ൽ ഇ​ക്കു​റി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ്. പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫും വീ​ണ്ടെ​ടു​ക്കാ​ൻ യു​ഡി എ​ഫും സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ബി​ജെ​പി​യും അ​ര​യും ത​ല​യും മു​റു​ക്കി തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ലു​ണ്ട്.

കോട്ട​ങ്ങ​ൾ

• കോ​ടി​ക​ൾ മു​ട​ക്കി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ൽ കൂ​ടു​ത​ൽ വി​ക​സ​നം ന​ട​ന്ന​ത് പ്ര​സി​ഡ​ന്‍റിന്‍റെയും ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളു​ടെ​യും വാ​ർ​ഡു​ക​ളി​ലാ​ണ്. മ​റ്റു വാ​ർ​ഡു​ക​ളു​ടെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്.


• കൊ​ക്കോ​ത​മം​ഗ​ലം മാ​വു​കോ​ണ​ത്ത് ആ​രം​ഭി​ച്ച ആ​ശു​പ​ത്രി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ആ​യു​ഷ് മ​ന്ദി​ർ പ​ദ്ധ​തി​യാ​ണ്. ഇ​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​നമ​ല്ല. പ​ദ്ധ​തി​ക്ക് 55 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും 35 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​ക്കി​യ​ത്.


• ഡിപിസി അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ പോ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി​ക്കാ​യി​ല്ല. പ​ല പ​ദ്ധ​തി​ക​ളും സ്പി​ല്‍ ഓ​വ​റാ​ക്കി. വി​ക​സ​നം മു​ര​ടി​ച്ച അ​ഞ്ചു​വ​ർ​ഷ​മാ​ണ് ക​ട​ന്നു​പോ​യ​ത്.


• പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ ശു​ചി​ത്വ ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം മ​ന്ദ​ഗ​തി​യി​ലാ​ണ്. ഇ​തു കാ​ര​ണം തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. തെ​രു​വു​നാ​യ​ക​ൾ കാ​ര​ണം അ​രു​വി​ക്ക​ര ജം ഗ്ഷ​നി​ൽപോ​ലും ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ.


• സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ത്തി​നു വേ​ണ്ടി ജ​നം പ​ര​ക്കം​പാ​യു​ന്നു.


• കൊ​ക്കോ​ത​മം​ഗ​ല​ത്തെ കൊ​റ്റാ​മ​ല​യി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത് മ​ന്ദ​ഗ​തി​യി​ലാ​ണ്. ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു​ള്ള​തി​ന് യാ​തൊ​രു ഉ​റ​പ്പു​മി​ല്ല.


• "ടേ​ക്ക് എ ​ബ്രേ​ക്ക് ' പ​ദ്ധ​തി പ്ര​കാ​രം അ​ഴി​ക്കോ​ട് നി​ർ​മി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം പ​ണി​പൂ​ർ​ത്തി​യാ​ക്കാ​തെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നേട്ട​ങ്ങ​ൾ

• പ​ഞ്ചാ​യ​ത്തി​ലെ അ​തി​ദ​രി​ദ്ര​ർ​ക്കു വേ​ണ്ടി മൈ​ക്രോ പ്ലാ​നു​ക​ൾ ത​യാ​റാ​ക്കി അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു.
8വീ​ട് ന​വീ​ക​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വീ​ടു​ക​ൾ ന​വീ​ക​രി​ച്ചു ന​ൽ​കി. ഭൂ​മി​യി​ല്ലാ​ത്ത​വർ​ക്ക് ഭൂ​മി ന​ൽ​കി.


• കൊ​ക്കോ​ത​മം​ഗ​ല​ത്തെ കൊ​റ്റാ​മ​ല​യി​ൽ 1.2 കോ​ടി രൂ​പ നി​ർ​മാ​ണ​ചി​ല​വി​ൽ വാ​ത​ക ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം നടക്കുന്നു.


•സ്കൂ​ളു​ക​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ സ​ജീക​രി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി. സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ള്ള 24 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച് ക​ളി സ്ഥ​ല​മൊ​രു​ക്കി. ത്രീ​ജി ക്ലാ​സ് റൂ​മു​ക​ളും നി​ർ​മി​ച്ചു​ന​ൽ​കി.


• കൊ​ക്കോ​ത​മം​ഗ​ല​ത്തെ മാ​വു​കോ​ണ​ത്ത് 55 ല​ക്ഷം രൂ​പ ചി​ല​വി​ൽ ആ​ശു​പ​ത്രി നി​ർ​മി​ച്ചു.

 

• ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കുവേ​ണ്ടി എ​ട്ടു ല​ക്ഷം മു​ട​ക്കി വ​സ്തു വാ​ങ്ങി. സി​ദ്ധ ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യി മ​ന്ദി​രം ഒ​രു​ക്കി.


• നോ​ൺ റോ​ഡ് ഇ​ന​ത്തി​ൽ 12 കോ​ടി രൂ​പ​യും റോ​ഡി​ന​ത്തി​ൽ 6.5 കോ​ടി രൂ​പ​യും ചെല​വാ​ക്കി പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ൾ ടാ​ർ ചെ​യ്തും കോ​ൺ​ക്രീ​റ്റ് ചെ​യ്തും സം​ര​ക്ഷി​ച്ചു.


• അ​ഴീ​ക്കോ​ട് "ടേ​ക്ക് എ ​ബ്രേ​ക്ക്' പ​ദ്ധ​തി പ്ര​കാ​രം വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം സ്ഥാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ യു​വ​ത​ല​മു​റ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം കാ​യി​ക പ​രി​ശീ​ല​ന​ത്തി​നാ​യി സ്റ്റേ​ഡി​യം നി​ർ​മ്മി​ച്ചു ന​ൽ​കി.


• പ​ഞ്ചാ​യ​ത്തി​ൽ സ​മ്പൂ​ർ​ണ്ണ വൈ​ദ്യു​തീ​ക​ര​ണ​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും ന​ട​പ്പി​ലാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി ബ​ഡ്സ് സ്കൂ​ളും വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ​വീ​ടും സ്ഥാ​പി​ച്ചു.

Tags : local nattuvishesham Aruvikara

Recent News

Corehub Up