Sports
പെർത്ത്: മിച്ചൽ സ്റ്റാർക്കിന്റെ തീപാറുന്ന പന്തുകൾക്ക് ബെൻ സ്റ്റോക്സിലൂടെ മറുപടി നല്കി ഇംഗ്ലണ്ട്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു പിന്നാലെ ഓസീസിനും ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന ആതിഥേയർ ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്.
മൂന്നു റൺസുമായി നഥാൻ ലയണും റണ്ണൊന്നുമെടുക്കാതെ ബ്രണ്ടൻ ഡോഗറ്റുമാണ് ക്രീസിൽ. 26 റൺസെടുത്ത അലക്സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. കൂടാതെ, നായകൻ സ്റ്റീവ് സ്മിത്ത് (17), ട്രാവിസ് ഹെഡ് (21), കാമറോൺ ഗ്രീൻ (24), മിച്ചൽ സ്റ്റാർക്ക് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
അതേസമയം, ജെയ്ക് വെതറാൾഡ് (പൂജ്യം), മാർനസ് ലബുഷെയ്ൻ (ഒമ്പത്), ഉസ്മാൻ ഖവാജ (രണ്ട്), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിവർ വൻപരാജയമായി.
ഇംഗ്ലണ്ടിനു വേണ്ടി ബെൻ സ്റ്റോക്സ് 23 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ബ്രൈഡൻ കഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് തകർത്തത്. 32.5 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി.
അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ഓസീസിനുവേണ്ടി പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. പെർത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സന്ദർശകർ 32.5 ഓവറിൽ 172 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തരിപ്പണമാക്കിയത്. പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
പെര്‍ത്ത്: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ഐതിഹാസിക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയായ ആഷസിന് ഇന്നു തുടക്കം. ഓസ്ട്രേലിയ അവരുടെ മുഴുവന്‍ കരുത്തുമായല്ല ഇറങ്ങന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരുടെ അഭാവത്തിലാണ് കംഗാരുക്കള്‍ പരമ്പര തുടങ്ങുക. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയൊഹോട്ട്സ്റ്റാറിലും മത്സരം തത്സമയം ലഭിക്കും.
ഇംഗ്ലണ്ട് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇതുവരെ കളിച്ചിട്ടില്ല. അതേസമയം, ഓസ്ട്രേലിയ ഇവിടെ കളിച്ച അഞ്ച് ടെസ്റ്റില്‍ നാലിലും ജയിച്ചു. 2015നുശേഷം ഇംഗ്ലണ്ടിന് ആഷസ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2017-18 മുതല്‍ ആഷസ് ട്രോഫി ഓസ്ട്രേലിയയുടെ കൈവശമാണ്. 2023ലെ അവസാന പരമ്പര 2-2 സമനിലയില്‍ കലാശിച്ചിരുന്നു. പരിക്കില്‍ ക്ഷയിച്ച ഓസീസിനെ തോല്‍പ്പിച്ച് ലീഡ് നേടാമെന്ന പ്രതീക്ഷയിലാണ് ബെന്‍ സ്റ്റോക്സും സംഘവും.
സ്മിത്ത് x റൂട്ട്
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഓസ്ട്രേലിയയെ നയിക്കുന്നത് സ്റ്റീവ് സ്മിത്താണ്. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ ടീമിനു പുറത്തായശേഷം തിരിച്ചെത്തിയ സ്മിത്ത്, ഓസീസ് ക്യാപ്റ്റനാകുന്നത് ഏഴാം തവണ.
നിലവില്‍ കളിക്കുന്നതില്വച്ച് ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്താണ്. 3417 റണ്‍സ്. ഓസ്ട്രേലിയയുടെ ബാറ്റിംഗ് നെടുംതൂണ് സ്മിത്താണെങ്കില്‍ ഇംഗ്ലണ്ടിന്റേത് ജോ റൂട്ട്. നിലവില്‍ കളിക്കുന്നവരില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ജോ റൂട്ടാണ്. 2428 റണ്‍സ്.
പരിക്കേറ്റ പേസര്‍മാരായ കമ്മിന്‍സ്, ഹെയ്സല്‍വുഡ് എന്നിവരുടെ അഭാവത്തില്‍ ജെയ്ക്ക് വെതറാള്‍ഡ്, ബ്രണ്ടന്‍ ഡോഗെറ്റ് എന്നീ പുതുമുഖങ്ങളെ ഓസ്ട്രേലിയ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. വെതറാള്‍ഡ് ഉസ്മാന് ഖ്വാജയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോലണ്ട് എന്നിവര്‍ക്കൊപ്പം പേസ് ആക്രമണത്തിന്റെ ചുമതലയാണ് ബ്രണ്ടന്‍ ഡോഗെറ്റിനുള്ളത്.
ലിയോണ്‍ x വുഡ്, സ്റ്റോക്സ്
ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ (നിലവില്‍ കളിക്കുന്നതില്‍) വിക്കറ്റ് നേടിയത് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. 110 വിക്കറ്റ് ലിയോണ്‍ ഇംഗ്ലണ്ടിനെതിരേ വീഴ്ത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള സജീവ ഇംഗ്ലീഷ് കളിക്കാര്‍ മാര്‍ക്ക് വുഡും ബെന്‍ സ്റ്റോക്സുമാണ്. ഇരുവരും 41 വിക്കറ്റ് വീതം വീഴ്ത്തി. പെര്‍ത്ത് ടെസ്റ്റിനായി 12 അംഗ ടീമിനെ ഇംഗ്ലണ്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു.സ്പിന്നര്‍ ഷൊയ്ബ് മാലിക്ക്, പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, ബ്രണ്ടന്‍ കെയ്സ്, ഗസ് ആറ്റ്കിന്സണ്, മാര്‍ക്ക് വുഡ് എന്നിവര്‍ ടീമിലുണ്ട്.
ഇംഗ്ലീഷ് യുവത്വം
ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കു കൂടുതല്‍ പരിചയ സമ്പത്തുണ്ടെന്നാണ് വാദം. ഓസീസ് ടീമിന്റെ ശരാശരി പ്രായം 33 ആണ്. എന്നാല്‍, ബാസ്ബോള്‍ ക്രിക്കറ്റിന്റെ വക്താക്കളായ ഇംഗ്ലണ്ടിന്റെ ശരാശരി പ്രായം 28 മാത്രം.
ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഇതുവരെ 361 ടെസ്റ്റ് നടന്നു. അതില്‍ 152 എണ്ണത്തില്‍ ഓസ്ട്രേലിയ ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനു ജയം 112 മത്സരങ്ങളില്‍. 97 മത്സരം സമനിലയില്‍ കലാശിച്ചു.
Sports
സിഡ്നി: ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തിന്റെ നായകത്വത്തിലുള്ള 15 അംഗ ടീമിൽ ജെയ്ക് വെതറാള്‍ഡ്, ബ്രണ്ടന്‍ ഡോഗെറ്റ്, സീന്‍ അബോട്ട് എന്നിവരാണ് പുതുമുഖങ്ങള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയില്‍ പരിക്കേറ്റതിനെ തുടർന്നാണ് പാറ്റ് കമ്മിന്‍സിന് ടീമിൽ ഇടംപിടിക്കാനാകാതിരുന്നത്. രണ്ടാം ടെസ്റ്റ് മുതല്‍ കമ്മിന്‍സ് ടീമിലുണ്ടായേക്കും. നവംബര്‍ 21നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
അതേസമയം, മാര്‍നസ് ലബുഷെയ്നെ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോൾ സാം കോണ്‍സ്റ്റാസിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കി. മാത്യു റെന്‍ഷോ, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയ മറ്റു പ്രമുഖര്‍.
ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, ബ്രണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷെയ്ൻ, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍.