x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓസ്ട്രേലിയ x ഇംഗ്ലണ്ട് ആ​​ഷ​​സ് ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യ്ക്ക് ഇ​​ന്നു തു​​ട​​ക്കം


Published: November 20, 2025 10:53 PM IST | Updated: November 20, 2025 10:53 PM IST

പെ​​ര്‍​ത്ത്: ഇം​​ഗ്ല​​ണ്ടും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ഐ​​തി​​ഹാ​​സി​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യാ​​യ ആ​​ഷ​​സി​​ന് ഇ​​ന്നു തു​​ട​​ക്കം. ഓ​​സ്‌​​ട്രേ​​ലി​​യ അ​​വ​​രു​​ടെ മു​​ഴു​​വ​​ന്‍ ക​​രു​​ത്തു​​മാ​​യ​​ല്ല ഇ​​റ​​ങ്ങ​​ന്ന​​ത്. പ​​രി​​ക്കേ​​റ്റ ക്യാ​​പ്റ്റ​​ന്‍ പാ​​റ്റ് ക​​മ്മി​​ന്‍​സ്, ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡ് എ​​ന്നി​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ലാ​​ണ് കം​​ഗാ​​രു​​ക്ക​​ള്‍ പ​​ര​​മ്പ​​ര തു​​ട​​ങ്ങു​​ക. പെ​​ര്‍​ത്തി​​ലെ ഒ​​പ്റ്റ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​വി​​ലെ 7.50നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. സ്റ്റാ​​ര്‍ സ്‌​​പോ​​ര്‍​ട്‌​​സ് നെ​​റ്റ്‌​വ​​ര്‍​ക്കി​​ലും ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​റി​​ലും മ​​ത്സ​​രം ത​​ത്സ​​മ​​യം ല​​ഭി​​ക്കും.

ഇം​​ഗ്ല​​ണ്ട് ഒ​​പ്റ്റ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​തു​​വ​​രെ ക​​ളി​​ച്ചി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, ഓ​​സ്‌​​ട്രേ​​ലി​​യ ഇ​​വി​​ടെ ക​​ളി​​ച്ച അ​​ഞ്ച് ടെ​​സ്റ്റി​​ല്‍ നാ​​ലി​​ലും ജ​​യി​​ച്ചു. 2015നു​​ശേ​​ഷം ഇം​​ഗ്ല​​ണ്ടി​​ന് ആ​​ഷ​​സ് പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. 2017-18 മു​​ത​​ല്‍ ആ​​ഷ​​സ് ട്രോ​​ഫി ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ കൈ​​വ​​ശ​​മാ​​ണ്. 2023ലെ ​​അ​​വ​​സാ​​ന പ​​ര​​മ്പ​​ര 2-2 സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. പ​​രി​​ക്കി​​ല്‍ ക്ഷ​​യി​​ച്ച ഓ​​സീ​​സി​​നെ തോ​​ല്‍​പ്പി​​ച്ച് ലീ​​ഡ് നേ​​ടാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ബെ​​ന്‍ സ്റ്റോ​​ക്‌​​സും സം​​ഘ​​വും.

സ്മി​​ത്ത് x റൂ​​ട്ട്

പാ​​റ്റ് ക​​മ്മി​​ന്‍​സി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യെ ന​​യി​​ക്കു​​ന്ന​​ത് സ്റ്റീ​​വ് സ്മി​​ത്താ​​ണ്. 2018ലെ ​​പ​​ന്ത് ചു​​ര​​ണ്ട​​ല്‍ വി​​വാ​​ദ​​ത്തി​​ലൂ​​ടെ ടീ​​മി​​നു പു​​റ​​ത്താ​​യ​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ സ്മി​​ത്ത്, ഓ​​സീ​​സ് ക്യാ​​പ്റ്റ​​നാ​​കു​​ന്ന​​ത് ഏ​​ഴാം ത​​വ​​ണ.

നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന​​തി​​ല്‍​വ​​ച്ച് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് എ​​ടു​​ത്ത ഓ​​സീ​​സ് ബാ​​റ്റ​​ര്‍ സ്റ്റീ​​വ് സ്മി​​ത്താ​​ണ്. 3417 റ​​ണ്‍​സ്. ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ ബാ​​റ്റിം​​ഗ് നെ​​ടും​​തൂ​​ണ്‍ സ്മി​​ത്താ​​ണെ​​ങ്കി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ന്‍റേ​​ത് ജോ ​​റൂ​​ട്ട്. നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന​​വ​​രി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ ഇം​​ഗ്ല​​ണ്ടി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ​​ത് ജോ ​​റൂ​​ട്ടാ​​ണ്. 2428 റ​​ണ്‍​സ്.

പ​​രി​​ക്കേ​​റ്റ പേ​​സ​​ര്‍​മാ​​രാ​​യ ക​​മ്മി​​ന്‍​സ്, ഹെ​​യ്‌​​സ​​ല്‍​വു​​ഡ് എ​​ന്നി​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ ജെ​​യ്ക്ക് വെ​​ത​​റാ​​ള്‍​ഡ്, ബ്ര​​ണ്ട​​ന്‍ ഡോ​​ഗെ​​റ്റ് എ​​ന്നീ പു​​തു​​മു​​ഖ​​ങ്ങ​​ളെ ഓ​​സ്‌​​ട്രേ​​ലി​​യ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി. വെ​​ത​​റാ​​ള്‍​ഡ് ഉ​​സ്മാ​​ന്‍ ഖ്വാ​​ജ​​യ്‌​​ക്കൊ​​പ്പം ഇ​​ന്നിം​​ഗ്‌​​സ് ഓ​​പ്പ​​ണ്‍ ചെ​​യ്യും. മി​​ച്ച​​ല്‍ സ്റ്റാ​​ര്‍​ക്ക്, സ്‌​​കോ​​ട്ട് ബോ​​ല​​ണ്ട് എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പം പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യാ​​ണ് ബ്ര​​ണ്ട​​ന്‍ ഡോ​​ഗെ​​റ്റി​​നു​​ള്ള​​ത്.

ലി​​യോ​​ണ്‍ x വു​​ഡ്, സ്റ്റോ​​ക്‌​​സ്

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ (നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന​​തി​​ല്‍) വി​​ക്ക​​റ്റ് നേ​​ടി​​യ​​ത് സ്പി​​ന്ന​​ര്‍ ന​​ഥാ​​ന്‍ ലി​​യോ​​ണ്‍. 110 വി​​ക്ക​​റ്റ് ലി​​യോ​​ണ്‍ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്. ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ല്‍ മു​​ന്നി​​ലു​​ള്ള സ​​ജീ​​വ ഇം​​ഗ്ലീ​​ഷ് ക​​ളി​​ക്കാ​​ര്‍ മാ​​ര്‍​ക്ക് വു​​ഡും ബെ​​ന്‍ സ്റ്റോ​​ക്‌​​സു​​മാ​​ണ്. ഇ​​രു​​വ​​രും 41 വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. പെ​​ര്‍​ത്ത് ടെ​​സ്റ്റി​​നാ​​യി 12 അം​​ഗ ടീ​​മി​​നെ ഇം​​ഗ്ല​​ണ്ട് നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.സ്പി​​ന്ന​​ര്‍ ഷൊ​​യ്ബ് മാ​​ലി​​ക്ക്, പേ​​സ​​ര്‍​മാ​​രാ​​യ ജോ​​ഫ്ര ആ​​ര്‍​ച്ച​​ര്‍, ബ്ര​​ണ്ട​​ന്‍ കെ​​യ്‌​​സ്, ഗ​​സ് ആ​​റ്റ്കി​​ന്‍​സ​​ണ്‍, മാ​​ര്‍​ക്ക് വു​​ഡ് എ​​ന്നി​​വ​​ര്‍ ടീ​​മി​​ലു​​ണ്ട്.

ഇം​​ഗ്ലീ​​ഷ് യു​​വ​​ത്വം

ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ താ​​ര​​ങ്ങ​​ള്‍​ക്കു കൂ​​ടു​​ത​​ല്‍ പ​​രി​​ച​​യ സ​​മ്പ​​ത്തു​​ണ്ടെ​​ന്നാ​​ണ് വാ​​ദം. ഓ​​സീ​​സ് ടീ​​മി​​ന്‍റെ ശ​​രാ​​ശ​​രി പ്രാ​​യം 33 ആ​​ണ്. എ​​ന്നാ​​ല്‍, ബാ​​സ്‌​​ബോ​​ള്‍ ക്രി​​ക്ക​​റ്റി​​ന്‍റെ വ​​ക്താ​​ക്ക​​ളാ​​യ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ശ​​രാ​​ശ​​രി പ്രാ​​യം 28 മാ​​ത്രം.

ഓ​​സ്‌​​ട്രേ​​ലി​​യ​​യും ഇം​​ഗ്ല​​ണ്ടും ത​​മ്മി​​ല്‍ ഇ​​തു​​വ​​രെ 361 ടെ​​സ്റ്റ് ന​​ട​​ന്നു. അ​​തി​​ല്‍ 152 എ​​ണ്ണ​​ത്തി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇം​​ഗ്ല​​ണ്ടി​​നു ജ​​യം 112 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍. 97 മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചു.

Tags : Ashes Test series Australia x England Ashes Test

Recent News

Corehub Up