Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assault Case

യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മേ​രി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ അ​സ്‌​മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പെ​രു​വ​യ​ൽ സ്വ​ദേ​ശി മ​യ​ങ്ങോ​ട്ട് ചാ​ലി​ൽ വീ​ട്ടി​ൽ നി​യാ​സ് (30) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​സ്‌​മ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​തി​രു​ന്ന​തോ​ടെ യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പ്ര​തി അ​ടി​ച്ചു​ത​ക​ർ​ത്തു. പ്ര​തി​ക്കെ​തി​രെ ച​ങ്ങ​നാ​ശേ​രി, കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

District News

എ​സ്ഐ​യെ മ​ർ​ദി​ച്ച​കേ​സ്: തെ​ളി​വെ​ടു​പ്പ് നടത്തി

വെ​ള്ള​റ​ട: വെ​ള്ള​റ​ട സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​ജി​ത്തി​നെ മ​ര്‍​ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ തെ​ളി​വെ​ടു​പ്പു​ന​ട​ത്തി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പു പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ചൂ​ണ്ടി​ക്ക​ല്‍ ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ടി​പ്പി​ച്ച ഘോ​ഷ​യാ​ത്ര​യി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വെ​ള്ള​റ​ട ജം​ഗ്ഷ​നി​ൽ​ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ ഗ​താ​ഗ​തം ത​ട​സം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​സ്ഐ അ​ഭി​ജി​ത്തി​നെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ​സം​ഘം ആ​ക്ര​മി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ഭി​ജി​ത്ത് പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദീ​പി​നെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

 സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള തെ​ളി​വെ​ടു​പ്പും പൂ​ര്‍​ത്തി​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ ദീ​പു, അ​ഭി​ലാ​ഷ്, സെ​ലി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്.

Kerala

കോ​ട​തി​യി​ലെ​ത്തി​യ​ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ, വ​ന്നാ​ൽ ഉ​റ​ക്കം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഡ്വ. ടി.​ബി. മി​നി​ക്കെ​തി​രെ വി​ചാ​ര​ണ കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക അ​ഡ്വ. ടി.​ബി. മി​നി​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി​ചാ​ര​ണ കോ​ട​തി.

വി​ചാ​ര​ണ സ​മ​യ​ത്ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്തി​യ​ത്. അ​ര​മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്. ആ ​സ​മ​യം ഉ​റ​ങ്ങു​ക​യാ​ണ് പ​തി​വെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ശ്ര​മ​സ്ഥ​ലം എ​ന്ന രീ​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്താ​റു​ള്ള​ത്. എ​ന്നി​ട്ടാ​ണ് കോ​ട​തി അ​ത് കേ​ട്ടി​ല്ല, പ​രി​ഗ​ണി​ച്ചി​ല്ല എ​ന്ന് പ​റ​യാ​റു​ള്ള​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മ​ർ​ശ​നം. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ഇ​ന്നും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സ്; വി​ധി തൃ​പ്തി​ക​ര​മ​ല്ല, അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​ധി തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. വി​ധി​യി​ന്മേ​ൽ അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​ണ്. മി​ക​ച്ച ഭ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട​താ​യി​രു​ന്നു കോ​ർ​പ​റേ​ഷ​നി​ലേ​ത്. തോ​ൽ​വി​യി​ൽ സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. തി​രു​ത്തേ​ണ്ട​വ എ​ന്തെ​ല്ലാ​മെ​ന്ന് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

യു​ഡി​എ​ഫ് കാ​ല​ത്തു​നി​ന്ന് എ​ത്ര​മാ​ത്രം വ്യ​ത്യ​സ്ത​മാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം എ​ന്ന​ത് വ​സ്തു​ത​ക​ളാ​ണ്. അ​ത് എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ല്ല എ​ന്ന​തു​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യും. ന​ല്ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​നു​ള്ള എ​ല്ലാ പ​രി​ശോ​ധ​ന​യും എ​ൽ​ഡി​എ​ഫ് ന​ട​ത്തും. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം കൂ​ടു​ത​ൽ ആ​ർ​ജി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​സ്; പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​യ്യേ​റ്റം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ത​ട​ഞ്ഞു വ​യ്ക്ക​ൽ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മേ​യ് 13 നാ​ണ് സം​ഭ​വം. ത​ർ​ക്ക​ത്തി​നി​ടെ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​യാ​യ ശ്യാ​മി​ലി​യെ ബെ​യ്‌​ലി​ൻ ദാ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​കൊ​ണ്ട് നി​ല​ത്ത് വീ​ണി​ട്ടും എ​ഴു​നേ​ൽ​പ്പി​ച്ച് വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ബെ​യ്‌​ലി​ൻ ദാ​സി​നെ മൂ​ന്നാം​ദി​വ​സ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up