നാല് വർഷം മുൻപ് താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചതിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി നടൻ ഹരീഷ് പേരടി. ജനാധിപത്യ നിലപാടുകളോ സാമൂഹിക ബോധമോ ലിംഗനീതിയോ ഇല്ലാത്ത സംഘടനയാണ് അമ്മയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘‘ജനാധിപത്യ നിലപാടുകളും സാമൂഹിക ബോധവും ലിംഗനീതിയും ഒന്നുമില്ലാത്ത എഎംഎംഎ എന്ന ആ അളിഞ്ഞ സംഘടനയിൽ നിന്ന് നാല് വർഷം മുൻപ് രാജിവച്ച് ഇറങ്ങി പോരാൻ തോന്നിയതിൽ ഇന്ന് എനിക്ക് എന്നെ തന്നെ ഉമ്മ വയ്ക്കാൻ തോന്നുന്നു... ഹരീഷ് പേരടി, ഐ ലവ് യു ഡാ.’’ ഹരീഷ് പേരടി കുറിച്ചു.
ലൈംഗികാതിക്രമ കേസിൽ പ്രതിയായ ഒരു താരത്തിനെതിരെ നടപടിയെടുക്കാത്ത സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു നാല് വർഷം മുൻപ് ഹരീഷ് രാജിവച്ചത്.