x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ന്; യു​വ​തി​യു​ടെ തൊ​ഴി​ല്‍ പീ​ഡ​ന പ​രാ​തി പ​രി​ഗ​ണി​ച്ചേ​ക്കും


Published: May 12, 2026 12:36 PM IST | Updated: May 12, 2026 12:36 PM IST

ഓ​ഫീ​സി​ല്‍ ജീ​വ​ന​ക്കാ​രി തൊ​ഴി​ല്‍ പീ​ഡ​നം നേ​രി​ട്ടു​വെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ താ​ര സം​ഘ​ട​ന അ​മ്മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ന് ചേ​രും. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യും ച​ര്‍​ച്ച​യാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​മ്മ നേ​തൃ​ത്വ​ത്തി​നെ​തി​രെ ഓ​ഫീ​സ് മാ​നേ​ജ​റാ​യി​രു​ന്ന യു​വ​തി പോ​ലീ​സി​നും തൊ​ഴി​ല്‍ വ​കു​പ്പി​നും പ​രാ​തി ന​ല്‍​കി​യ​ത്.

അ​മ്മ ഓ​ഫീ​സ് മാ​നേ​ജ​രാ​യി​രു​ന്ന ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി​നി അ​തു​ല്യ പ്ര​കാ​ശ​നാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടെ​ന്നും തൊ​ഴി​ലി​ട​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ള്‍ കാ​ര​ണം അ​മ്മ ഓ​ഫീ​സി​ല്‍ ജോ​ലി തു​ട​രു​ന്ന​തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ​യു​ള്ള പെ​രു​മാ​റ്റം എ​ന്നി​വ ജോ​ലി സ്ഥ​ല​ത്ത് നേ​രി​ട്ട​താ​യി യു​വ​തി ആ​രോ​പി​ക്കു​ന്നു.

ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​ക്കും അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​നും അ​തു​ല്യ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​മ്മ ട്ര​ഷ​റ​ര്‍ ഉ​ണ്ണി ശി​വ​പാ​ല്‍ ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി അ​മ്മ പ്ര​സി​ഡ​ന്‍റി​നും എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ള്‍​ക്കും യു​വ​തി അ​യ​ച്ച ക​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു. ട്ര​ഷ​റ​റു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പ​ക​രം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

2025 സെ​പ്റ്റം​ബ​ര്‍ 29നാ​ണ് ത​ന്നെ അ​മ്മ ക​ലൂ​ര്‍ ഓ​ഫീ​സി​ലെ ഓ​ഫീ​സ് മാ​നേ​ജ​രാ​യി നി​യ​മി​ച്ച​തെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മാ​ര്‍​ച്ച് 29 വ​രെ ആ​റു മാ​സ​ത്തേ​യ്ക്കാ​യി​രു​ന്നു പ്രൊ​ബേ​ഷ​ന്‍ സ​മ​യം. താ​ന്‍ പ​രാ​തി ന​ല്‍​കി​യാ​ല്‍ ഓ​ഫീ​സി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​രാ​തി​ക്ക​ത്ത് ന​ല്‍​കി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ജോ​ലി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​രു​മെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​താ​യി യു​വ​തി ആ​രോ​പി​ക്കു​ന്നു.

Tags : AMMA executive meeting association of malayalam movie artists

Recent News

Corehub Up