x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​അ​ളി​ഞ്ഞ സം​ഘ​ട​ന​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തി​ൽ അ​ഭി​മാ​നം: 'അ​മ്മ​'യെ വി​മ​ർ​ശി​ച്ച് ഹ​രീ​ഷ് പേ​ര​ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 7, 2026 10:56 AM IST | Updated: July 7, 2026 10:56 AM IST

ഹരീഷ് പേരടി

നാ​ല് വ​ർ​ഷം മു​ൻ​പ് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​തി​ൽ ത​നി​ക്ക് അ​തി​യാ​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ജ​നാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളോ സാ​മൂ​ഹി​ക ബോ​ധ​മോ ലിം​ഗ​നീ​തി​യോ ഇ​ല്ലാ​ത്ത സം​ഘ​ട​ന​യാ​ണ് അ​മ്മ​യെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

‘‘ജ​നാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളും സാ​മൂ​ഹി​ക ബോ​ധ​വും ലിം​ഗ​നീ​തി​യും ഒ​ന്നു​മി​ല്ലാ​ത്ത എ​എം​എം​എ എ​ന്ന ആ ​അ​ളി​ഞ്ഞ സം​ഘ​ട​ന​യി​ൽ നി​ന്ന് നാ​ല് വ​ർ​ഷം മു​ൻ​പ് രാ​ജി​വ​ച്ച് ഇ​റ​ങ്ങി പോ​രാ​ൻ തോ​ന്നി​യ​തി​ൽ ഇ​ന്ന് എ​നി​ക്ക് എ​ന്നെ ത​ന്നെ ഉ​മ്മ വ​യ്ക്കാ​ൻ തോ​ന്നു​ന്നു... ഹ​രീ​ഷ് പേ​ര​ടി, ഐ ​ല​വ് യു ​ഡാ.’’ ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു. 

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ പ്ര​തി​യാ​യ ഒ​രു താ​ര​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സം​ഘ​ട​ന​യു​ടെ സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു നാ​ല് വ​ർ​ഷം മു​ൻ​പ് ഹ​രീ​ഷ് രാ​ജി​വ​ച്ച​ത്.

Tags : Hareesh Peradi AMMA criticizes Association of Malayalam Movie Artists

Recent News

Corehub Up