Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athirappilly

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം: അ​തി​ര​പ്പി​ള്ളി​യി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ

തൃ​ശൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​തി​ര​പ്പി​ള്ളി​യി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ പ​ത്തി​ന് ചാ​ല​ക്കു​ടി - ആ​ന​മ​ല അ​ന്ത​ർ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ക്കും.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വൈ​ശേ​രി സ്വ​ദേ​ശി മോ​ഹ​ന​നാ​ണ് മ​രി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ആ​ന​യെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം കാ​ട്ടാ​ന ശ​ല്യ​മു​ള്ള മേ​ഖ​ല​യാ​ണ്.

മോ​ഹ​ന​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും കാ​ട്ടാ​ന എ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ വീ​ണ്ടും കാ​ട്ടാ​ന എ​ത്തി​യ​പ്പോ​ൾ ആ​യി​രു​ന്നു ആ​ക്ര​മ​ണം.

Kerala

അ​തി​ര​പ്പി​ള്ളി - മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി - മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ടി​യ​ന്ത​ര റോ​ഡ് നി​ർ​മാ​ണ/​ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. റോ​ഡ് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റൂ​ട്ടി​ൽ താ​ത്കാ​ലി​ക​മാ​യി പൂ​ർ​ണ ഗ​താ​ഗ​ത നി​രോ​ധ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​ള്ളാ​ച്ചി, വാ​ൽ​പ്പാ​റ ഭാ​ഗ​ത്തു​നി​ന്ന് അ​തി​ര​പ്പി​ള്ളി, ചാ​ല​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി മ​ല​ക്ക​പ്പാ​റ വ​ഴി വ​രു​ന്ന എ​ല്ലാ​ത്ത​രം വാ​ഹ​ന​ങ്ങ​ളും മ​ല​ക്ക​പ്പാ​റ ചെ​ക്ക്‌​പോ​സ്റ്റി​ൽ ത​ട​യും. ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ന​മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

ചാ​ല​ക്കു​ടി, അ​തി​ര​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്ന് മ​ല​ക്ക​പ്പാ​റ, വാ​ൽ​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​ഴ​ച്ചാ​ൽ ചെ​ക്ക്‌​പോ​സ്റ്റി​ൽ ത​ട​യും. ഈ ​ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും വാ​ഴ​ച്ചാ​ലി​ന​പ്പു​റ​ത്തേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​രും തി​രി​കെ യാ​ത്ര ചെ​യ്യു​ന്ന​വ​രും ഈ ​വ​ന​പാ​ത ഒ​ഴി​വാ​ക്കി പാ​ല​ക്കാ​ട് - മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത വ​ഴി​യു​ള്ള ബ​ദ​ൽ റൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ പൊ​തു​ജ​ന​ങ്ങ​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ഹോ​ട്ട​ൽ ആ​ക്ര​മി​ച്ചു

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ഹോ​ട്ട​ൽ ആ​ക്ര​മി​ച്ചു. പി​ള്ള​പ്പാ​റ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം കാ​ളി​യാ​ട​ൻ ജോ​ൺ​സ​ന്‍റെ ഹോ​ട്ട​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഹോ​ട്ട​ലി​ന്‍റെ മു​ൻ വാ​തി​ൽ ത​ക​ർ​ത്ത കാ​ട്ടാ​ന ഹോ​ട്ട​ലി​ന്‍റെ അ​ക​ത്ത് ക​യ​റി. രാ​ത്രി​യി​ൽ വ​ലി​യ ശ​ബ്ദം കേ​ട്ട് ജോ​ൺ​സ​ന്‍റെ ഭാ​ര്യ​യും മ​ക​ളും വാ​തി​ൽ തു​റ​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ന​ക​ത്ത് കാ​ട്ടാ​ന നി​ൽ​ക്കു​ന്ന​താ​ണ് അ​വ​ര്‍ ക​ണ്ട​ത്.

ഉ​ട​നെ ബ​ഹ​ളം വ​ച്ച് കാ​ട്ടാ​ന​യെ പ്ലാ​ന്‍റേ​ഷ​ൻ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ലേ​ക്ക് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ​സ​ൺ പെ​രി​ങ്ങ​ൽ​കു​ത്ത് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സം​ഭ​വ​സ​മ​യം ഭാ​ര്യ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

മ​ഞ്ഞ കൊ​മ്പ​ൻ മ​ദ​പ്പാ​ടി​ൽ; കാ​ർ​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ലെ വ​ന​പാ​ത​യി​ൽ ഭീ​തി​വി​ത​ച്ച് കാ​ട്ടാ​ന. മ​ഞ്ഞ കൊ​മ്പ​നെ​ന്ന കാ​ട്ടാ​ന റോ​ഡി​ലി​റ​ങ്ങി സ​ഞ്ചാ​രി​ക​ളു​ടെ കാ​ര്‍ ത​ട​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​പു​ളി​യി​ല​പ്പാ​റ​യ്ക്കും വാ​ച്ചു​മ​ര​ത്തി​നു​മി​ട​യി​ലു​ള്ള ചൂ​ഴി​മേ​ടി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ന​യെ ക​ണ്ട് യാ​ത്ര​ക്കാ​ർ കാ​ർ പെ​ട്ടെ​ന്ന് പി​ന്നോ​ട്ട് എ​ടു​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​തേ​സ​മ​യം മ​ഞ്ഞ കൊ​മ്പ​ൻ മ​ദ​പ്പാ​ടി​ലാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി മ​ദ​പ്പാ​ട് സ​മ​യ​ത്ത് വാ​ഴ​ച്ചാ​ൽ, ആ​ന​ക്ക​യം ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഈ ​കൊ​മ്പ​നെ കാ​ണാ​റു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ച്ചു​മ​രം ഉ​ന്ന​തി​യി​ലെ ഊ​രു​മൂ​പ്പ​ന്‍റെ ഭാ​ര്യ​യെ​യും, അ​തി​ര​പ്പി​ള്ളി ക​ണ്ണം​കു​ഴി ഭാ​ഗ​ത്ത് ഒ​രു കു​ട്ടി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത് ഇ​തേ കൊ​മ്പ​നാ​യി​രു​ന്നു. അ​ന്നും മ​ദ​പ്പാ​ട് കാ​ല​ത്താ​യി​രു​ന്നു ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​ത്. റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​ത് മ​ഞ്ഞ​കൊ​മ്പ​ന്‍റെ രീ​തി.

മ​ദ​പ്പാ​ട് ക​ഴി​ഞ്ഞാ​ൽ വെ​റ്റി​ല​പ്പാ​റ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ലേ​ക്കാ​ണ് കൊ​മ്പ​ൻ മ​ട​ങ്ങാ​റു​ള്ള​ത്. വാ​ഴ​ച്ചാ​ൽ മു​ത​ൽ മ​ല​ക്ക​പ്പാ​റ വ​രെ​യു​ള്ള വ​ന​പാ​ത​യി​ലൂ​ടെ രാ​ത്രി​കാ​ല യാ​ത്ര ന​ട​ത്തു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

District News

അ​തി​ര​പ്പി​ള്ളി വ​നം റേ​ഞ്ചി​ൽ കാ​ട്ടാ​ന​ക​ൾ ച​രി​യു​ന്ന​തി​ൽ ദു​രൂ​ഹ​ത​യെ​ന്ന്

കാ​ല​ടി: അ​തി​ര​പ്പി​ള്ളി വ​നം റേ​ഞ്ചി​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ നി​ര​വ​ധി കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണം. വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും, ആ​ന​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ മ​ര​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി നി​ര​വ​ധി കാ​ട്ടാ​ന​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ച​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​ല എ​സ്റ്റേ​റ്റി​ലെ എ​രു​മ​ത്ത​ട​ത്ത് ഏ​ക​ദേ​ശം ഒ​രു വ​യ​സു​ള്ള കു​ട്ടി​യാ​ന ച​രി​ഞ്ഞി​രു​ന്നു. ഉ​യ​രം കൂ​ടി​യ സ്ഥ​ല​ത്ത് നി​ന്നു വീ​ണ​പ്പോ​ഴു​ണ്ടാ​യ പ​രി​ക്കാ​ണ് കു​ട്ടി​യാ​ന​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വ​നം ഉ​ദ്യോ​ഗ​സ്‌​ഥ​ർ പ​റ​യു​ന്ന​ത്.

അ​തി​നും ര​ണ്ടു ദി​വ​സം മു​ൻ​പ് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ വെ​റ്റി​ല​പ്പാ​റ ടി​എ​സ്‌​ആ​ർ ഫാ​ക്ട‌​റി പ​രി​സ​ര​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ന​യെ​യും ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ണ ചേ​രാ​നെ​ത്തി​യ മോ​ഴ​യാ​ന​യു​ടെ ആ​ക്ര​മ​ണ​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ സ​മീ​പ കാ​ല​ങ്ങ ളി​ൽ മ​ല​യാ​റ്റൂ​ർ, അ​തി​ര​പ്പി​ള്ളി റേ​ഞ്ചു​ക​ളി​ൽ ഒ​ട്ടേ​റെ കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ച​ത്ത ആ​ന​ക​ളി​ൽ കൂ​ടു​ത​ലും പി​ടി​യാ​ന​ക​ളാ​ണ്.

മ​സ്‌​ത​ക​ത്തി​ൽ മു​റി​വേ​റ്റ കൊ​മ്പ​നെ വെ​റ്റി​ല​പ്പാ​റ പ്ലാ​ന്‍റേ​ഷ​ൻ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി​യ​ത്. കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ ത്തി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യ ആ​ന പി​ന്നീ​ട് ച​രി​ഞ്ഞു. ആ​ന​യു​ടെ മു​റി​വി​നെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ആ​ന​ക​ൾ ച​രി​യു​ന്ന വി​വ​രം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​സ​ങ്ങ​ൾ വൈ​കി​യാ​ണ് അ​റി​യു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. വാ​ഴ​ച്ചാ​ൽ, പ​രി​യാ​രം റേ​ഞ്ചു​ക​ളി​ൽ ആ​ന​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജ​ഡം അ​ഴു​കി എ​ല്ലും തോ​ലും മാ​ത്ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന​ത് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടാ​ൻ കാ​ര​ണ​മാ​കു​ന്നു.

വ​ന​ത്തി​നു​ള്ളി​ലെ പ​ട്രോ​ളിം​ഗി​ലെ പോ​രാ​യ്മ​യും, ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ പു​റം​ലോ​കം അ​റി​യാ​തെ മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​വും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന​ക​ളു​ടെ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ വ​നം​വ​കു​പ്പ് കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്നും, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

അ​തി​ര​പ്പി​ള്ളി​യി​ൽ ക്ഷേ​ത്ര​ത്തി​ന് നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണം

കാ​ല​ടി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റ് ടി​എ​സ്ആ​ർ ഫാ​ക്ട​റി​ക്ക് സ​മീ​പ​മു​ള്ള ശി​വ​ക്ഷേ​ത്ര​ത്തി​നും സ​മീ​പ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്കും നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ൽ ക​ട്ടി​ള​യും ഓ​ഫീ​സി​ന്‍റെ വാ​തി​ലും ത​ക​ർ​ത്ത ആ​ന​ക​ൾ, അ​ക​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി പു​റ​ത്തെ​റി​ഞ്ഞു.

ക്ഷേ​ത്ര​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള രാ​ജേ​ന്ദ്ര​ൻ, ഷാ​ജി എ​ന്നി​വ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക്വാ​ർ​ട്ടേ​ഴ്സി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ച്ചു.​ഒ​രു മാ​സം മു​മ്പ് ഇ​തേ പ്ര​ദേ​ശ​ത്തെ പ​ള്ളി​യും കാ​ട്ടാ​ന​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു.

ടി.​എ​സ്.​ആ​ർ ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്ത് ആ​ന​ഭീ​ഷ​ണി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തി​ന​കം സ്ഥ​ലം മാ​റി​പ്പോ​യ​ത്. നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​റ്റി​ല​പ്പാ​റ ഭാ​ഗ​ത്തെ വാ​ട​ക​വീ​ടു​ക​ളി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

ല​യ​ങ്ങ​ൾ​ക്ക് ചു​റ്റും പ​വ​ർ ഫെ​ൻ​സംഗ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ളും യൂ​ണി​യ​നു​ക​ളും പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ലാ​ന്‍റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റെ ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഫെ​ൻ​സിം​ഗ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

തു​ട​ർ​ച്ച​യാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ലം കോ​ർ​പ​റേ​ഷ​ന് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ മാ​നേ​ജ്മെ​ന്‍റ് കാ​ണി​ക്കു​ന്ന നി​ഷ്ക്രി​യ​ത്വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​രും വാ​ച്ച​ർ​മാ​രും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സം​ഘ​ത്തി​ൽ അം​ഗ​ബ​ലം കു​റ​വാ​യ​തി​നാ​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​ന ഇ​റ​ങ്ങു​ന്ന​ത് കൊ​ണ്ടും അ​വ​രും നി​സ​ഹാ​യ​രാ​ണ്.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ ക്ഷേ​ത്ര​ത്തി​നു നേ​രേ കാ​ട്ടാ​ന ആ​ക്ര​മ​ണം

കാ​​​​ല​​​​ടി: കാ​​​​ല​​​​ടി പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ അ​​​​തി​​​​ര​​​​പ്പി​​​​ള്ളി എ​​​​സ്റ്റേ​​​​റ്റ് ടി​​​​എ​​​​സ്ആ​​​​ർ ഫാ​​​ക്‌​​​ട​​​റി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ശി​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നും സ​​​​മീ​​​​പ​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കും നേ​​​​രേ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണം. ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ശ്രീ​​​​കോ​​​​വി​​​​ൽ ക​​​​ട്ടി​​​​ള​​​​യും ഓ​​​​ഫീ​​​​സി​​​​ന്‍റെ വാ​​​​തി​​​​ലും ത​​​​ക​​​​ർ​​​​ത്ത ആ​​​​ന​​​​ക​​​​ൾ അ​​​​ക​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വ​​​​ലി​​​​ച്ചു​​​​വാ​​​​രി പു​​​​റ​​​​ത്തെ​​​​റി​​​​ഞ്ഞു.

ക്ഷേ​​​​ത്ര​​​​ത്തി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള രാ​​​​ജേ​​​​ന്ദ്ര​​​​ൻ, ഷാ​​​​ജി എ​​​​ന്നി​​​​വ​​​​രു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലെ സാ​​​​ധ​​​​ന​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ചു. ​​​​​ഒ​​​​രു മാ​​​​സം മു​​​​മ്പ് ഇ​​​​തേ പ്ര​​​​ദേ​​​​ശ​​​​ത്തെ പ​​​​ള്ളി​​​​യും കാ​​​​ട്ടാ​​​​ന​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

ടി​​​എ​​​​സ്ആ​​​​ർ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ് പ​​​​രി​​​​സ​​​​ര​​​​ത്ത് ആ​​​​ന​​​​ഭീ​​​​ഷ​​​​ണി രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​റു​​​​പ​​​​തോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​ന​​​​കം സ്ഥ​​​​ലം മാ​​​​റി​​​​പ്പോ​​​​യ​​​​ത്. നി​​​​ല​​​​വി​​​​ൽ ഇ​​​​വി​​​​ടെ​​​​യു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വെ​​​​റ്റി​​​​ല​​​​പ്പാ​​​​റ ഭാ​​​​ഗ​​​​ത്തെ വാ​​​​ട​​​​ക​​​​വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ന്തി​​​​യു​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യ​​​​ത്.

​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു ചു​​​​റ്റും പ​​​​വ​​​​ർ ഫെ​​​​ൻ​​​​സിം​​​​ഗ് സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളും പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​പ​​​​ടി​​​​യൊ​​​​ന്നും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​ന​​​​ഷ്‌​​​ട​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. പ്ര​​​​ദേ​​​​ശ​​​​ത്തു വ​​​​ന​​​​പാ​​​​ല​​​​ക​​​​രും വാ​​​​ച്ച​​​​ർ​​​​മാ​​​​രും കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ തു​​​​ര​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും സം​​​​ഘ​​​​ത്തി​​​​ൽ അം​​​​ഗ​​​​ബ​​​​ലം കു​​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ലും പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​ന ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തു​​​കൊ​​​​ണ്ടും അ​​​​വ​​​​രും നി​​​​സ​​​​ഹാ​​​​യ​​​​രാ​​​​ണ്.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ർ 50 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു

അ​​​തി​​​ര​​​പ്പി​​​ള്ളി: വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ട​​​ത്തി​​​നു​​​സ​​​മീ​​​പം മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച ഫോ​​​ർ​​​ച്യൂ​​​ണ​​​ർ വാ​​​ഹ​​​നം 50 അ​​​ടി താ​​​ഴ്ച​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞു10 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. വാ​​​ഹ​​​നം പി​​​റ​​​കോ​​​ട്ടെ​​​ടു​​​ത്ത​​​പ്പോ​​​ൾ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ടു താ​​​ഴേ​​​ക്കു മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​യി​​​ഷ (32), ഷി​​​മ (29), സ​​​ഫാ​​​ൻ (ആ​​​റ്), ശ്രീ​​​രാ​​​ജ് (27), ഹാ​​​ജി​​​ഷ (31), ആ​​​ൻ​​​സി​​​യ (12), മി​​​ലി (19), നേ​​​ഹ (27), മു​​​ഹ​​​മ്മ​​​ദ് സു​​​ൽ​​​ത്താ​​​ൻ, ക്ലാ​​​ര (35) എ​​​ന്നി​​​വ​​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ചാ​​​ല​​​ക്കു​​​ടി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ നേ​​​ഹ​​​യെ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 10പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 10 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഹാ​ജി​ഷ, ശ്രീ​രാ​ഗ്, ആ​യി​ഷ, ഷി​മ, സ​ഫാ​ന്‍, ആ​ന്‍​സി​യ, ക്ലാ​ര, മി​ലി, മു​ഹ​മ്മ​ദ് സു​ല്‍​ത്താ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൊ​ന്നാ​നി സ്വ​ദേ​ശി നേ​ഹ​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 40 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. എ​റ​ണാ​കു​ളം ക​ലൂ​രി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രാ​ണ് തി​ങ്ക​ളാ​ഴ്ച അ​തി​രി​പ്പി​ള്ളി​യി​ലെ​ത്തി​യ​ത്.

അ​തി​ര​പ്പി​ള്ളി​യി​ല്‍​നി​ന്നും തി​രി​ച്ചു​പോ​രു​ന്ന​തി​നി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഫോ​ര്‍​ച്ചൂ​ണ​ര്‍ കാ​ര്‍ പു​റ​കി​ലേ​ക്ക് എ​ടു​ത്തു. ഇ​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ർ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ പു​ഴ​യു​ടെ തീ​രം വ​രെ​യെ​ത്തി. ടൂ​റി​സം പോ​ലീ​സും അ​തി​ര​പ്പി​ള്ളി വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ 108 ആം​ബു​ല​ൻ​സി​ല്‍ ചാ​ല​ക്കു​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രാ​യ എ​ട്ട് പേ​രും ബം​ഗ​ളൂ​രു​വി​ൽ നി​ന്ന​മു​ള്ള ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മാ​യാ​ണ് അ​തി​ര​പ്പി​ള്ളി​യി​ലെ​ത്തി​യ​ത്.

District News

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​യെ പ്ര​കോ​പി​പ്പി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ർ

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ പാ​ത​യി​ൽ പോ​ത്തു​പാ​റ ഉ​ന്ന​തി​ക്ക് സ​മീ​പം വീ​ണ്ടും കാ​ട്ടാ​ന​യെ പ്ര​കോ​പി​പ്പി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ർ. റോ​ഡി​ൽ ആ​ന​യെ ക​ണ്ട ബൈ​ക്ക് യാ​ത്രി​ക​ർ ആ​ന​ക്ക​ര​കി​ലെ​ത്തി പ്ര​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ഏ​റെ നേ​രം യു​വാ​ക്ക​ളു​ടെ നോ​ക്കിനി​ന്ന കാ​ട്ടാ​ന പിന്നീട് ബൈ​ക്ക് യാ​ത്ര​ക്കാ​രെ ഓ​ടി​ച്ചു. ആ​ന​യു​ടെ മു​ന്പി​ൽ നി​ന്നും യു​വാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടുകയാ യിരുന്നു.​ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ർ.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ രാ​ത്രി​യി​ൽ കാ​ർ ത​ക​ർ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം നി​ർ​ത്തി​യി​ട്ട കാ​ർ ത​ക​ർ​ത്തു. വാ​ച്ചു​മ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​തി​ര​പ്പി​ള്ളി​യി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

രാ​ത്രി​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​വ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ അ​തി​ര​പ്പ​ള്ളി​യി​ലേ​ക്ക് തി​രി​കെ പോ​യി. പി​ന്നീ​ട് വാ​ഹ​നം ശ​രി​യാ​ക്കു​ന്ന​തി​നാ​യി മെ​ക്കാ​നി​ക്കു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ർ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

District News

അതിരപ്പിള്ളിയിൽ രാത്രിയിൽ കാർ തകർത്ത് കാട്ടാനക്കൂട്ടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം നി​ർ​ത്തി​യി​ട്ട കാ​ർ ത​ക​ർ​ത്തു. വാ​ച്ചു​മ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​തി​ര​പ്പി​ള്ളി​യി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

രാ​ത്രി​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​വ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ അ​തി​ര​പ്പ​ള്ളി​യി​ലേ​ക്ക് തി​രി​കെ പോ​യി. പി​ന്നീ​ട് വാ​ഹ​നം ശ​രി​യാ​ക്കു​ന്ന​തി​നാ​യി മെ​ക്കാ​നി​ക്കു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ർ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

Latest News

Corehub Up