Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attukal Temple

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കി​ടെ മോ​ഷ​ണ ശ്ര​മം; നാ​ല് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മീ​ന, റോ​സ്ലി, ശാ​ന്തി, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പൊ​ങ്കാ​ല​യി​ടാ​നെ​ന്ന വ്യാ​ജേ​ന ത​ല​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ന​ട​ത്തി​യ മോ​ഷ​ണ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് ക​വ​ർ​ച്ച സം​ഘം പി​ടി​യി​ലാ​യ​ത്. സം​ഭാ​രം വാ​ങ്ങാ​നു​ള്ള ക്യൂ​വി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഉ​ട​ൻ‌​ത​ന്നെ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ലാ​യി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ സം​ഘ​മാ​യി എ​ത്തി​യ​താ​ണെ​ന്ന് മ​ന​സി​ലാ​യി. പി​ന്നാ​ലെ​യാ​ണ് മ​റ്റ് മൂ​ന്ന് പേ​രെ​യും പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ പ്ര​തി​ക​ൾ പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് മൊ​ഴി ന​ൽ​കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വ്യാ​ജ ഭീ​ഷ​ണി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക്ഷേ​ത്ര​ത്തി​ന്‍റെ ഇ​മെ​യി​ലി​ലാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന​ത്. ഐ​ഇ​ഡി​ക​ൾ ക്ഷേ​ത്ര പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ബോം​ബ് വ​യ്ക്കാ​ൻ സ​ഹാ​യി​ച്ച​ത് ത​മി​ഴ്‌​നാ​ട് പോ​ലീ​സാ​ണെ​ന്നും ന​ട​ൻ എ​സ്.​വി.​ശേ​ഖ​റി​ന്‍റെ വീ​ട്ടി​ലും ബോം​ബ് വെ​ച്ചെ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വൈ​കു​ന്നേ​രം മൂ​ന്നി​ന്ശേ​ഷം എ​ല്ലാ​വ​രും പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​ഴി​യ​ണ​മെ​ന്നും ബോം​ബ് പൊ​ട്ടു​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Latest News

Corehub Up