x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കൊ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​രി


Published: March 3, 2026 07:21 AM IST | Updated: March 3, 2026 07:38 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കൊ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​രി. ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നാ​യി ഭ​ക്ത​ല​ക്ഷ​ങ്ങ​ളാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ൽ അ​ടു​പ്പു​കൂ​ട്ടി കാ​ത്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ 9:45ന് ​പൊ​ങ്കാ​ല​യു​ടെ അ​ടു​പ്പു​വെ​ട്ട് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

നേ​ര​ത്തെ ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ‌ ഇ​ഷ്ടി​ക നി​ര​ത്തി സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്ക് 2.15ന് ​ആ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കു​ന്ന​ത്. ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 3.10 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ക്ഷേ​ത്ര ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല.

രാ​ത്രി 8.30 ന് ​കു​ത്തി​യോ​ട്ട ബാ​ല​ന്മാ​രെ ചൂ​ര​ൽ​ക്കു​ത്ത് ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് രാ​ത്രി 10.45 ന് ​മ​ണ​ക്കാ​ട് ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദേ​വി​യു​ടെ എ​ഴു​ന്ന​ള്ള​ത്തു പു​റ​പ്പെ​ടും. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തു​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി അ​ധി​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : attukal pongala trivandrum health department attukal temple

Recent News

Corehub Up