Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Authorities Fail

Ernakulam

കോ​ഡ​ർ ഫ്ലാ​റ്റി​ലെ തീ​പി​ടുത്തം കാ​ര​ണം അ​ന്വേ​ഷി​ക്കാ​തെ അ​ധി​കൃ​ത​ർ

ഫോ​ർ​ട്ടു​കൊ​ച്ചി: ഫോ​ർ​ട്ട്കൊ​ച്ചി​യി​ലെ പൈ​തൃ​ക കെ​ട്ടി​ടം കോ​ഡ​ർ ഹൗ​സ് ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടുത്ത​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കാ​തെ അ​ധി​കൃ​ത​ര്‍. തീ​പി​ടുത്ത​ത്തി​ന്‍റെ കാ​ര​ണം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ കാ​ര​ണം എ​ന്തെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്്ടറേ​റ്റ് തീ​പി​ടുത്തം ന​ട​ന്ന് ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടി​ട്ടും ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യി​ട്ടി​ല്ലെ​ന്ന​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
ക​ത്തി​ന​ശി​ച്ച​ത് 200 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പൈ​തൃ​ക കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ പു​രാ​വ​സ്തു വ​കു​പ്പും അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ പു​രാ​വ​സ്തു വ​കു​പ്പ് അ​ധി​കൃ​ത​രും ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന ഇ​രു വി​ഭാ​ഗ​ത്തി​നും അ​റി​യി​പ്പു​ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം. തീ​പി​ടു​ത്ത​ത്തി​ല്‍ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ത​ടി​കൊ​ണ്ടു​ള്ള നി​ര്‍​മി​തി​യാ​യ​തി​നാ​ല്‍ ഏ​ക​ദേ​ശം മു​ഴു​വ​നാ​യും ത​ന്നെ അ​ഗ്നി​ക്കി​ര​യാ​യി.

കോ​ഡ​ര്‍ ഹൗ​സ് സ​ന്ദ​ർ​ശി​ച്ച മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നി​ല​വി​ലെ സം​വി​ധാ​നം പ​ര്യാ​പ്ത​മ​ല്ലെ​ങ്കി​ല്‍ സേ​വ​ന​ങ്ങ​ള്‍ കു​റേ​ക്കൂ​ടി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ബ​ജ​റ്റി​ല്‍ ആ​റ​ര കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ പ​രി​ശ്ര​മി​ച്ച അ​ഗ്നി​ര​ക്ഷാ​സേ​ന, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. കൗ​ണ്‍​സി​ല​ര്‍ ഷൈ​നി മാ​ത്യു, മു​ൻ കൗ​ൺ​സി​ല​ർ ആ​ന്‍റ​ണി കു​രീ​ത്ത​റ എ​ന്നി​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up