Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Leader

മോ​​​ദി​​​യു​​​ടെ ആ​​​ഹ്വാ​​​നം ത​​​ള്ളി; ബിജെപി നേതാവിനെ പുറത്താക്കി

ഭോ​​​​പ്പാ​​​​ൽ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ധ​​​നം ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ആ​​​ഹ്വാ​​​നം ത​​​ള്ളി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​മാ​​​യി റാ​​​ലി ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി നേ​​​താ​​​വി​​​നെ പു​​​റ​​​ത്താ​​​ക്കി.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഭി​​​ന്ദ് ജി​​​ല്ല കി​​​സാ​​​ൻ മോ​​​ർ​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജ്ജ​​​ൻ സിം​​​ഗ് യാ​​​ദ​​​വി​​​നെ​​​തി​​​രേ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

ബു​​​ധ​​​നാ​​​ഴ്ച ഭി​​​ന്ദ് ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പാ​​​ണ് സ​​​ജ്ജ​​​ൻ സിം​​​ഗി​​​നെ കി​​​സാ​​​ൻ മോ​​​ർ​​​ച്ച ജി​​​മോ​​​ദി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി വ​​​ന്പ​​​ൻ വാ​​​ഹ​​​ന റാ​​​ലി ന​​​ട​​​ത്തി അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു സ​​​ജ്ജ​​​ൻ കു​​​മാ​​​റി​​​ന് ബി​​​ജെ​​​പി നോ​​​ട്ടീ​​​സ് ന​​​ല്കി​​​യത്.തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​റ​​​ത്താ​​​ക്ക​​​ൽ.

Kerala

മ​റ്റി​ട​ങ്ങ​ളി​ലെ മാ​ലി​ന്യം കാ​ണി​ച്ച് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ലെ മാ​ലി​ന്യ​മെ​ന്ന് സ്ഥാ​പി​ക്കാ​ൻ ശ്ര​മം: ക​ര​മ​ന ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യം കാ​ണി​ച്ച് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ലെ മാ​ലി​ന്യ​മെ​ന്ന് സ്ഥാ​പി​ക്കാ​ൻ ശ്ര​മ​മെ​ന്ന് ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ. പൊ​ങ്കാ​ല ക​ഴി​ഞ്ഞ ശേ​ഷം ന​ഗ​രം കൃ​ത്യ​മാ​യി ശു​ചീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രം കൈ​വി​ട്ടു​പോ​യ​തി​ലെ നി​രാ​ശ​യാ​ണ് സി​പി​ഐ​എ​മ്മി​ന്. ആ​റ്റു​കാ​ൽ​പൊ​ങ്കാ​ല അ​ട്ടി​മ​റി​ക്കാ​ൻ വേ​ണ്ടി സി​പി​ഐ​എം കു​ടി​വെ​ള്ള​ത്തി​ന് ക്ഷാ​മ​മു​ണ്ടാ​ക്കി​യെ​ന്നും ക​ര​മ​ന ജ​യ​ൻ ആ​രോ​പി​ച്ചു.

ശി​വ​ൻ​കു​ട്ടി​യും റ​ഹീ​മും പി​ച്ചും പേ​യും പ​റ​യു​ന്നു​വെ​ന്ന് ക​ര​മ​ന ജ​യ​ൻ പ​റ​ഞ്ഞു. ബി​ജെ​പി ഭ​ര​ണ​സ​മി​തി​യെ എ​തി​ർ​ക്കാ​ൻ എ​ന്തൊ​ക്കെ​യോ വി​ളി​ച്ചു​പ​റ​യു​ന്നു. ര​ണ്ട് മാ​സം കൊ​ണ്ട് ഭ​ര​ണ​സ​മി​തി പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി. ന​ഗ​ര​ത്തെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക് ന​ഗ​ര​ത്തി​ൽ സ്ഥാ​ന​മു​ണ്ടാ​കി​ല്ല. ബി​ജെ​പി​ക്ക് ആ​ല​സ്യ​മെ​ന്ന വാ​ദം റ​ഹീം മ​ന​സി​ൽ വ​ച്ചാ​ൽ മ​തി​യെ​ന്ന് ക​ര​മ​ന ജ​യ​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ക​ര​മ​ന ജ​യ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മാ​ത്രം മ​ത്സ​രി​ക്കും. പാ​ർ​ട്ടി മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ജ​യ സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര നേ​തൃ​ത്വം. താ​ൻ നേ​തൃ​ത്വ​ത്തെ താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്ന് ക​ര​മ​ന ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

National

ഛത്തീ​സ്ഗ​ഡി​ലെ ഫാം ​ഹൗ​സി​ൽ ക​റു​പ്പ് കൃ​ഷി; ബി​ജെ​പി നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക​റു​പ്പ് കൃ​ഷി ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വും ബി​ജെ​പി കി​സാ​ൻ മോ​ർ​ച്ച​യു​ടെ റൈ​സ് മി​ൽ പ്രോ​സ​സിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ വി​ന​യ് ത​മ്രാ​ക​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ദു​ർ​ഗ് ജി​ല്ല​യി​ൽ സ​മോ​ദ ഗ്രാ​മ​ത്തി​ലെ ഫാം ​ഹൗ​സി​ലാ​ണ് ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് വി​ന​യ് ത​മ്രാ​ക​റി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പാ​ർ​ട്ടി​യു​ടെ പേ​രി​ന് ക​ള​ങ്കം സൃ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​മ്രാ​ക​റി​നെ​തി​രെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കി​ര​ൺ സിം​ഗ് ദി​യോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സ് ശ​നി​യാ​ഴ്ച സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ വി​ന​യ് ത​മ്രാ​ക​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ ഭൂ​മി ത​ന്‍റേ​ത​ല്ലെ​ന്നും ത​നി​ക്ക് ഇ​തേ കു​റി​ച്ച് അ​റി​വി​ല്ലെ​ന്നു​മാ​ണ് വി​ന​യ് ത​മ്രാ​ക​റു​ടെ വാ​ദം.

Kerala

പാ​ല​ത്താ​യി പോ​ക്‌​സോ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​താ​വി​ന് പ​രോ​ൾ; വി​വാ​ദം ക​ന​ക്കു​ന്നു

ക​​​ണ്ണൂ​​​ര്‍: പ്ര​​​മാ​​​ദ​​​മാ​​​യ പാ​​​ല​​​ത്താ​​​യി പോ​​​ക്‌​​​സോ കേ​​​സി​​​ല്‍ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ബി​​​ജെ​​​പി നേ​​​താ​​​വും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ കെ. ​​​പ​​​ദ്മ​​​രാ​​​ജ​​​നു സ​​​ര്‍​ക്കാ​​​ര്‍ പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ല്‍ വി​​​വാ​​​ദം. ബ​​​ലാ​​​ത്സം​​​ഗ കേ​​​സു​​​ക​​​ളി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് സാ​​​ധാ​​​ര​​​ണ പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന ജ​​​യി​​​ല്‍ ച​​​ട്ടം ലം​​​ഘി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി എ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ക​​​ണ്ണൂ​​​ര്‍ പാ​​​ല​​​ത്താ​​​യി​​​ലെ 10 വ​​​യ​​​സു​​​കാ​​​രി​​​യെ മൂ​​​ന്നു ത​​​വ​​​ണ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ലാ​​​ണ് ത​​​ല​​​ശേ​​​രി അ​​​തി​​​വേ​​​ഗ പോ​​​ക്‌​​​സോ കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ര്‍ 15ന് ​​​ആ​​​ര്‍​എ​​​സ്എ​​​സ് ജി​​​ല്ലാ നേ​​​താ​​​വും ബി​​​ജെ​​​പി തൃ​​​പ്ര​​​ങ്ങോ​​​ട്ടൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​ട​​​വ​​​ത്തൂ​​​രി​​​ലെ കെ. ​​​പ​​​ദ്മ​​​രാ​​​ജ​​​നെ ശി​​​ക്ഷി​​​ച്ച​​​ത്. ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും പോ​​​ക്‌​​​സോ ആ​​​ക്ട് പ്ര​​​കാ​​​രം 40 വ​​​ര്‍​ഷം (20 വ​​​ര്‍​ഷം ക​​​ഠി​​​ന​​​ത​​​ട​​​വ് അ​​​ട​​​ക്കം) ക​​​ഠി​​​ന​​​ത​​​ട​​​വും ര​​​ണ്ട് ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണ് ശി​​​ക്ഷ.

ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്ന് പി​​​രി​​​ച്ചു​​​വി​​​ട്ടി​​​രു​​​ന്നു. ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് പ​​​ദ്മ​​​രാ​​​ജ​​​ന്‍റെ സ​​​ഹോ​​​ദ​​​രി മ​​​രി​​​ച്ചു. ശ​​​വ​​​സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ട് ആ​​​ദ്യം മൂ​​​ന്ന് ദി​​​വ​​​സ​​​ത്തെ അ​​​ടി​​​യ​​​ന്ത​​​ര പ​​​രോ​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചു. എ​​​ന്നാ​​​ല്‍ ഇ​​​തി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രും ജ​​​യി​​​ല്‍ മേ​​​ധാ​​​വി​​​യും ചേ​​​ര്‍​ന്ന് അ​​​ധി​​​ക ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ പ​​​രോ​​​ള്‍കൂ​​​ടി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു ജ​​​യി​​​ല്‍ വി​​​ട്ടി​​​റ​​​ങ്ങി​​​യ പ​​​ദ്മ​​​രാ​​​ജ​​​ന്‍ ഇ​​​തു​​​വ​​​രെ ജ​​​യി​​​ലി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ട്ടി​​​ല്ല. മ​​​ര​​​ണം പോ​​​ലു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ടി​​​നു പ​​​ര​​​മാ​​​വ​​​ധി 10 ദി​​​വ​​​സ​​​വും സ​​​ര്‍​ക്കാ​​​ര്‍ അ​​​ഞ്ച് ദി​​​വ​​​സം കൂ​​​ടി​​​യും അ​​​ധി​​​ക​​​മാ​​​യി ന​​​ല്‍​കാം. ഈ ​​​ച​​​ട്ടം ലം​​​ഘി​​​ച്ചാ​​​ണ് ഇ​​​ത്ത​​​വ​​​ണ ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ത​​​ന്‍റെ ശി​​​ക്ഷ റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന പ​​​ദ്മ​​​രാ​​​ജ​​​ന്‍റെ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ല്‍.

ഇ​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​ര പ​​​രോ​​​ളാ​​​ണെ​​​ന്നും ത​​​ട​​​വു​​​കാ​​​ര​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു​​​മാ​​​ണ് ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. പാ​​​ല​​​ത്താ​​​യി പോ​​​ക്‌​​​സോ കേ​​​സ് ആ​​​ദ്യം മു​​​ത​​​ല്‍ രാ​​​ഷ്ട്രീ​​​യ വി​​​വാ​​​ദം നി​​​റ​​​ഞ്ഞ​​​താ​​​യി​​​രു​​​ന്നു.

Kerala

പാ​തി​വി​ല ത​ട്ടി​പ്പ്; ബി​ജെ​പി നേ​താ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ വീ​ണ്ടും കേ​സ്

കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പി​ല്‍ ബി​ജെ​പി നേ​താ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ വീ​ണ്ടും കേ​സ്. തൃ​ക്കാ​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

പാ​തി വി​ല​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​നം ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം ര​ണ്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും തു​ക​യോ വാ​ഹ​ന​മോ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ച​താ​യി​ട്ടാ​ണ് പ​രാ​തി. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി സു​മേ​ഷ്, വാ​ഴ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, രൂ​പേ​ഷ് മേ​നോ​ൻ, കെ.​ടി. ബി​നീ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് അ​ട​ക്കം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ക​രോ​ൾ ന​ട​ത്തി​യ കു​ട്ടി​ക​ളെ അ​ധി​ക്ഷേ​പി​ച്ച് ബി​ജെ​പി നേ​താ​വ്

പാ​​​​ല​​​​ക്കാ​​​​ട്: ക​​​​ഞ്ചി​​​​ക്കോ​​​​ട് പു​​​​തു​​​​ശേ​​​​രി​​​​യി​​​​ല്‍ ക​​​​രോ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ കു​​​​ട്ടി​​​​ക​​​​ളെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ച് ബി​​​​ജെ​​​​പി നേ​​​​താ​​​​വ് സി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍. മ​​​​ദ്യ​​​​പി​​​​ച്ചാ​​​​ണ് ക​​​​രോ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​രോ​​​​പി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ, വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍ ഉ​​​​യ​​​​ര്‍​ത്തി​​​​യ​​​​തോ​​​​ടെ കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ മ​​​​ല​​​​ക്കം​​​​മ​​​​റി​​​​ഞ്ഞു. പൊ​​​​തു​​​​വാ​​​​യി പ​​​​റ​​​​ഞ്ഞ​​​​താ​​​​ണെ​​​​ന്നാ​​​​യി കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ക​​​​രോ​​​​ള്‍ ഭ​​​​ക്തി​​​​പൂ​​​​ര്‍​വം ആ​​​​ത്മീ​​​​യ​​​​ത​​​​യോ​​​​ടു​​​​കൂ​​​​ടി ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും മ​​​​ദ്യ​​​​പി​​​​ച്ച് സി​​​​പി​​​​എം ഏ​​​​രി​​​​യ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ബാ​​​​ൻ​​​​ഡ്സെ​​​​റ്റു​​​​മാ​​​​യി പോ​​​​കു​​​​ന്ന​​​​വ​​​​രെ ക​​​​രോ​​​​ള്‍സം​​​​ഘ​​​​മാ​​​​യി​​​​ട്ടാ​​​​ണോ കാ​​​​ണേ​​​​ണ്ട​​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​ന്‍റെ ചോ​​​​ദ്യം.

മ​​​​നഃ​​​​പൂ​​​​ർ​​​​വം സം​​​​ഘ​​​​ര്‍​ഷ​​​​മു​​​​ണ്ടാ​​​​ക്കാ​​​​നാ​​​​ണ് ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​ക്ഷേ​​​​പി​​​​ച്ചു. ക​​​​രോ​​​​ള്‍സം​​​​ഘ​​​​ത്തെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ അ​​​​ശ്വി​​​​ന്‍​രാ​​​​ജി​​​​നു ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലെ​​​​ന്നും കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

പ​​​​തി​​​​നാ​​​​ലും പ​​​​തി​​​​ന​​​​ഞ്ചും വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ക​​​​രോ​​​​ള്‍ സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഈ ​​​​സം​​​​ഘ​​​​ത്തെ ഒ​​​​രു ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​യാ​​​​ൾ പി​​​​ന്നീ​​​​ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ബാ​​​​ൻ​​​​ഡ്സെ​​​​റ്റു​​​​ക​​​​ൾ ഇ​​​​യാ​​​​ൾ ച​​​​വി​​​​ട്ടി​​​​പ്പൊ​​​​ട്ടി​​​​ച്ചെ​​​​ന്നു പോ​​​​ലീ​​​​സ് ‌വ്യ​​​​ക്ത​​​​മാ​​​​ക്കി. ബാ​​​​ൻ​​​​ഡി​​​​നു മു​​​​ക​​​​ളി​​​​ല്‍ സി​​​​പി​​​​എം എ​​​​ന്ന് എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​താ​​​​ണ് പ്ര​​​​കോ​​​​പ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് പോ​​​​ലീ​​​​സ് ഭാ​​​​ഷ്യം.

National

അ​ന്ധ​യാ​യ യു​വ​തി​യെ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ​വ​ച്ച് മ​ർ​ദി​ച്ച് ബി​ജെ​പി നേ​താ​വ്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​ന്ധ​യാ​യ യു​വ​തി​യെ പോ​ലീ​സി​ന് മു​ന്നി​ൽ​വ​ച്ച് മ​ർ​ദി​ച്ച് ബി​ജെ​പി നേ​താ​വ്. ജ​ബ​ൽ​പൂ​ർ ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റാ​യ അ​ഞ്ജു ഭാ​ർ​ഗ​വ​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ലെ ക്രി​സ്ത്യ​ൻ ആ​രാ​ധ​നാ​ല​യ​ത്തി​ൽ​വ​ച്ചാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ കൈ ​പി​ടി​ച്ച് തി​രി​ച്ചും മു​ഖ​ത്ത് കു​ത്തി​പ്പി​ടി​ച്ചും ബി​ജെ​പി നേ​താ​വ് ത​ട്ടി​ക്ക​യ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഈ ​ജ​ന്മ​ത്തി​ൽ അ​വ​ർ അ​ന്ധ​യാ​ണ്, അ​ടു​ത്ത ജ​ന്മ​ത്തി​ലും അ​വ​ർ അ​ന്ധ​യാ​യി ത​ന്നെ തു​ട​രു​മെ​ന്നും അ​ഞ്ജു ഭാ​ർ​ഗ​വ അ​ധി​ക്ഷേ​പി​ച്ചു.

ഡി​സം​ബ​ർ 20 ന് ​ജ​ബ​ൽ​പൂ​രി​ലെ ഗോ​ര​ഖ്പു​ർ പ്ര​ദേ​ശ​ത്തെ ഒ​രു പ​ള്ളി​യി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് നി​ര​വ​ധി ഹി​ന്ദു സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി​യി​രു​ന്നു. കാ​ഴ്ച വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. ഇ​ത് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലി​ലി​ന് കാ​ര​ണ​മാ​യി.

National

ബി​ഹാ​റി​ൽ ബി​ജെ​പി നേ​താ​വിനു വെ​ടിയേറ്റു, ഗുരുതരാവസ്ഥയിൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ ബി​ജെ​പി നേ​താ​വി​ന് നേ​രെ വെ​ടി​വ​യ്പ്പ്. ഖ​ഗാ​രി​യ ജി​ല്ല​യി​ലെ ഗം​ഗോ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ദി​ലീ​പ് കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ ദി​ലീ​പ് കു​മാ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ബി​ജെ​പി​യു​ടെ ഖ​ഗ​രി​യ യൂ​ണി​റ്റി​ലെ ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യ ദി​ലീ​പ് കു​മാ​ർ പാ​ർ​ട്ടി​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ മ​ണ്ഡ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്: ബി​ജെ​പി നേ​താ​വ് കെ. പ​ത്മ​രാ​ജ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

ത​ല​ശേ​രി: ക​ണ്ണൂ​ര്‍ പാ​ല​ത്താ​യി​യി​ൽ അ​ധ്യാ​പ​ക​ൻ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ജെ​പി നേ​താ​വ് കെ. പ​ത്മ​രാ​ജ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. പോ​ക്സോ കു​റ്റ​ങ്ങ​ളി​ൽ 40 വ​ർ​ഷം ത​ട​വ​വും ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

ത​ല​ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടെ​താ​ണ് ശി​ക്ഷാ​വി​ധി. കേ​സി​ൽ ബി​ജെ​പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ കെ. ​പ​ത്മ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ര​മാ​വ​ധി 20 വ​ർ​ഷം വ​രെ​യോ, ജീ​വ​പ​ര്യ​ന്ത​മോ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് തെ​ളി​ഞ്ഞ​ത്.

കേ​സി​ൽ അ​ഞ്ച് ത​വ​ണ അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി​യ​തും ഇ​ട​ക്കാ​ല കു​റ്റ​പ​ത്ര​ത്തി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്താ​ത്ത​തും ഉ​ള്‍​പ്പെ​ടെ, രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. 376 എ​ബി, ബ​ലാ​ത്സം​ഗം, പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

National

രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ചി​റ്റോ​ർ​ഗ​ഡ് ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വി​ന് വെ​ടി​യേ​റ്റു. സം​സ്ഥാ​ന ബി​ജെ​പി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി ര​മേ​ശ് ഇ​നാ​നി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ശി​നെ ഉ​ദ‍​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കോ​ട്ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ര​മേ​ശി​ന് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കാ​ലി​നും പു​റ​ത്തും വെ​ടി​യേ​റ്റ ര​മേ​ശി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ര​മേ​ശി​നെ വെ​ടി​വ​ച്ച ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്പി മ​നീ​ഷ് ത്രി​പാ​ദി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും എ​സ്പി അ​റി​യി​ച്ചു.

National

മുംബൈ മേയറാകാൻ ഒരു ഖാനെയും അനുവദിക്കില്ല: ബിജെപി നേതാവ്

മും​​​ബൈ: മും​​​ബൈ മേ​​​യ​​​റാ​​​കാ​​​ൻ ഒ​​​രു ഖാ​​​നെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് മും​​​ബൈ ന​​​ഗ​​​ർ ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മീ​​​ത് സ​​​തം. പ്ര​​​സ്താ​​​വ​​​ന വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ, താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത് മ​​​ത​​​പ​​​ര​​​മാ​​​യ അ​​​ർ​​​ഥ​​​ത്തി​​​ല​​​ല്ലെ​​​ന്നും ദേ​​​ശ​​​വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​മാ​​​യി​​​ട്ടേ ഇ​​​തി​​​നെ കാ​​​ണാ​​​വൂ എ​​​ന്നും അ​​​മീ​​​ത് സ​​​തം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ബോം​​​ബ് സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ലെ പ്ര​​​തി മും​​​ബൈ ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുറാ​​​ലി​​​യി​​​ൽ പാ​​​ക് പ​​​താ​​​ക​​​യേ​​​ന്തു​​​ന്ന മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യ്ക്കെ​​​തി​​​രേയാ​​​ണ് സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തേ​​​ക്കു​​​റി​​​ച്ച് മും​​​ബൈ നി​​​വാ​​​സി​​​ക​​​ൾ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ബി​​​ജെ​​​പി നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

ത​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ദേ​​​ശ​​​വി​​​രു​​​ദ്ധ, മ​​​ത​​​മൗ​​​ലി​​​ക​​​വാ​​​ദി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ണെ​​​ന്നും അ​​​മീ​​​ത് സ​​​തം പ​​​റ​​​ഞ്ഞു.

District News

ബി​ജെ​പി നേ​താ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍

പ​യ്യ​ന്നൂ​ര്‍: ബി​ജെ​പി മ​ണ്ഡ​ലം മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും നി​ല​വി​ലെ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​യ അ​ര​വ​ഞ്ചാ​ലി​ലെ വ്യാ​പാ​രി പ​ന​യ​ന്ത​ട്ട ത​ന്പാ​ൻ എ​ന്ന ത​മ്പാ​ന്‍ ത​വി​ടി​ശേ​രി (56) ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സം​സ്കരിച്ചു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ ഒ​ള​വ​റ പാ​ല​ത്തി​നും കൊ​റ്റി റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​യ വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​താ​യാണ് ക​രു​തു​ന്നത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് റെ​യി​ല്‍ പാ​ള​ത്തി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മൂ​ലം പി​ന്നീ​ടെ​ത്തി​യ ട്രെ​യി​നു​ക​ളെ​ല്ലാം താ​മ​സി​ച്ചാ​ണ് ഓ​ടി​യ​ത്.


ബി​ജെ​പി പെ​രി​ങ്ങോം മു​ന്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഒ​രു​മാ​സം മു​മ്പാ​ണ് ബി​ജെ​പി​യു​ടെ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യ​ത്. എ​ന്നാ​ല്‍ ഈ ​പ​ദ​വി​യേ​റ്റെ​ടു​ക്കാ​ന്‍ മ​ടി​ച്ചി​രു​ന്ന​താ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം എ​ല്ലാ സം​ഘ​ട​നാ ഗ്രൂ​പ്പു​ക​ളി​ല്‍നി​ന്നും ഒ​ഴി​വാ​യ​താ​യും പ​റ​യു​ന്നു. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: ശ്വേ​ത, കൃ​ഷ്ണ, മൃ​ദു​ൽ ലാ​ൽ. മ​രു​മ​ക്ക​ൾ: ബി​ജേ​ഷ് (പ​രി​യാ​രം), ന​വീ​ൻ (ച​ട്ട്യോ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ (ചീ​മേ​നി), നി​ഷ (ച​ന്ത​പു​ര), അ​നി​ൽ (ചീ​മേ​നി).

National

ഒ​ഡീ​ഷ​യി​ല്‍ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പി​താ​ബാ​ഷ പാ​ണ്ഡെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബ​ര്‍​ഹാം​പു​രി​ല്‍ രാ​ത്രി​യോ​ടെ ആ​ളു​ക​ള്‍ നോ​ക്കി നി​ല്‍​ക്കെ​യാ​ണ് ആ​ക്ര​മി​ക​ള്‍ പി​താ​ബാ​ഷ​യ്ക്കു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. നെ​ഞ്ചി​ലാ​ണ് വെ​ടി​യേ​റ്റ​ത്.

രാ​ത്രി 9.40 ഓ​ടെ പാ​ര്‍​ക്ക് സ്ട്രീ​റ്റി​ലെ ചേം​ബ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ൻ. വെ​ടി​യേ​റ്റ പി​താ​ബാ​ഷ ഓ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കു​ഴ​ഞ്ഞു​വീ​ണു.

ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ എം​കെ​സി​ജി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​ഡീ​ഷ ബാ​ര്‍ കൗ​ണ്‍​സി​ല്‍ അം​ഗ​വും നി​ര​വ​ധി ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു പി​താ​ബാ​ഷ. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദീ​ര്‍​ഘ​കാ​ലം കോ​ണ്‍​ഗ്ര​സി​ല്‍ അം​ഗ​മാ​യി​രു​ന്ന പാ​ണ്ഡെ ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.

Latest News

Corehub Up