x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി നേ​താ​വ് കൊ​ല്ല​പ്പെ​ട്ട കേ​സ്; കോ​ൺ​ഗ്ര​സ് എം​എ​ൽ​എക്ക് ജീവപര്യന്തം


Published: April 18, 2026 04:07 AM IST | Updated: April 18, 2026 04:07 AM IST

ബം​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു: ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക​​​​​​​​യി​​​​​​​​ലെ ബി​​​​​​​​ജെ​​​​​​​​പി നേ​​​​​​​​താ​​​​​​​​വ് യോ​​​​​​​​ഗേ​​​​​​​​ഷ് ഗൗ​​​​​​​​ഡ​​​​​​​​ർ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട കേ​​​​​​​​സി​​​​​​​​ൽ ധാ​​ർ​​വാ​​ഡി​​ലെ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി​​​​​​​​ക്ക് ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വ്. മ​​​​​​​​റ്റു 16 പ്ര​​​​​​​തി​​​​​​​ക​​​​​​​ളെ​​​​​​​യും പ്ര​​​​​​​​ത്യേ​​​​​​​​ക കോ​​​​​​​​ട​​​​​​​​തി ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വി​​​​​​​നു ശി​​​​​​​ക്ഷി​​​​​​​ച്ചു. വാ​​​​​​​​സു​​​​​​​​ദേ​​​​​​​​വ രാ​​​​​​​​മ നി​​​​​​​​ലേ​​​​​​​​ക​​​​​​​​നി, സോ​​​​​​​​മ​​​​​​​​ശേ​​​​​​​​ഖ​​​​​​​​ർ ബാ​​​​​​​​സ​​​​​​​​പ്പ ന്യാ​​​​​​​​മ​​​​​​​​ഗൗ​​​​​​​​ഡ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ വെ​​​​​​​​റു​​​​​​​​തേ വി​​​​​​​​ട്ടു.

ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വി​​​​​​​നു ശി​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി​​​​​​​​യു​​​​​​​​ടെ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​ത്വം റ​​​​​​​​ദ്ദാ​​​​​​​​കും.

2016 ജൂ​​​​​​​​ൺ 15നു ​​​​​​​ധാ​​​​​​​​ർ​​​​​​​​വാ​​​​​​​​ഡ് സ​​​​​​​പ​​​​​​​ത്പു​​​​​​​രി​​​​​​​ലെ ജിം​​​​​​​​നേ​​​​​​​​ഷ്യ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​വ​​​​​​​​ച്ചാ​​​​​​​​ണ് വാ​​​​​ട​​​​​ക​​​​​ക്കൊ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ യോ​​​​​​​​ഗേ​​​​​​​​ഷ് ഗൗ​​​​​​​​ഡ​​​​​​​​റെ കൊ​​​​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ധ​​​​​​​​ർ​​​​​​​​വാ​​​​​​​​ഡ് ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് മു​​​​​​​​ൻ അം​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഗൗ​​​​​​​​ഡ​​​​​​​​ർ. ഗൗ​​​​ഡ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​സ​​​​മ​​​​യ​​​​ത്ത് വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

തു​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ ലോ​​​​​​​​ക്ക​​​​​​​​ൽ പോ​​​​​​​​ലീ​​​​​​​​സ് അ​​​​​​​​ന്വേ​​​​​​​​ഷി​​​​​​​​ച്ച കേ​​​​​​​​സ് 2019ൽ, ​​​​​​​അ​​​​​​​ന്ന​​​​​​​ത്തെ ബി​​​​​​​ജെ​​​​​​​പി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സി​​​​​​​​ബി​​​​​​​​ഐ​​​​​​​​ക്കു കൈ​​​​​​​​മാ​​​​​​​​റു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. കു​​​​​​​ൽ​​​​​​​ക്ക​​​​​​​ർ​​​​​​​ണി​​​​​​​യാ​​​​​​​ണ് കേ​​​​​​​സി​​​​​​​ലെ മു​​​​​​​ഖ്യ സൂ​​​​​​​ത്ര​​​​​​​ധാ​​​​​​​ര​​​​​​​ൻ എ​​​​​​​ന്ന് സി​​​​​​​ബി​​​​​​​ഐ കു​​​​​​​റ്റ​​​​​​​പ​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ധാ​​​​​​​ർ​​​​​​​വാ​​​​​​​ഡി​​​​​​​ൽ ത​​​​​​​ന്‍റെ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​യാ​​​​​​​യി ഗൗ​​​​​​​ഡ​​​​​​​ർ വ​​​​​​​ള​​​​​​​ർ​​​​​​​ന്നു​​​​​​വ​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​ൽ കു​​​​​​​ൽ​​​​​​​ക്ക​​​​​​​ർ​​​​​​​ണി​​​​​​​ക്ക് പ​​​​​​​ക​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു സി​​​​​​​ബി​​​​​​​ഐ ആ​​​​​​രോ​​​​​​പി​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. 2020ൽ ​​​​​​​​അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യ കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി 2021ൽ ​​​​ ​​​ജാ​​​​​​​​മ്യ​​​​​​​​ത്തി​​​​​​​​ലി​​​​​​​​റ​​​​​​​​ങ്ങി. 2025 ജൂ​​​​​ണി​​​​​ൽ കോ​​​​​ട​​​​​തി ജാ​​​​​മ്യം റ​​​​​ദ്ദാ​​​​​ക്കി.

പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ സാ​​​​​ക്ഷി​​​​​ക​​​​​ളെ സ്വാ​​​​​ധീ​​​​​നി​​​​​ക്കാ​​​​​നും തെ​​​​​ളി​​​​​വ് ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നും കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി ശ്ര​​​​​മി​​​​​ച്ചു​​​​​വെ​​​​​ന്നു​​​​​ള്ള ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ജാ​​​​​മ്യം റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത്.

2026 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ ജാ​​​​​മ്യ​​​​​ത്തി​​​​​നാ​​​​​യി വീ​​​​​ണ്ടും സ​​​​​മീ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഹൈ​​​​​ക്കോ​​​​​ട​​​​​തി ജാ​​​​​മ്യം ന​​​​​ല്കി​​​​​യി​​​​​ല്ല. തു​​​​​ട​​​​​ർ​​​​​ന്ന് ഫെ​​​​​ബ്രു​​​​​വ​​​​​രി 27ന് ​​ ​​​സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​ക്കു ജാ​​​​​മ്യം ന​​​​​ല്കി.

Tags : BJP leader murder case Congress MLA life imprisonment

Recent News

Corehub Up