കൊച്ചി: ബാസ്കറ്റ്ബോൾ ലീഗ് കേരള (ബിഎൽകെ) സെമി ഫൈനല്‍ യോഗ്യതയ്ക്കായി ശക്തമയ പോരാട്ടം.
കരുത്തരായ കാലിക്കട്ട് വാരിയേഴ്സ് അപരാജിത കുതിപ്പ് തുടര്‍ന്നു. അണ്ടര്‍-14 ബോയ്സ്, അണ്ടര്‍-14 ഗേള്‍സ്, അണ്ടര്‍-19 ഗേള്‍സ് എന്നീ മൂന്ന് വിഭാഗങ്ങളിലും തോല്‍വിയറിയാതെ മുന്നേറുന്ന വാരിയേഴ്സ് സെമി ഫൈനല്‍ ഉറപ്പിച്ചു.
അണ്ടര്‍-19 ബോയ്സ് വിഭാഗത്തിൽ തൃശൂര്‍ ടസ്കേഴ്സ് തോല്‍വിയറിയാതെ മുന്നില്‍ നില്ക്കുന്നു. ഇവര്‍ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.
തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷം അടുത്ത രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കോട്ടയം ബൈസണ്‍സ് തങ്ങളുടെ ലീഗ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. എങ്കിലും ആദ്യ നാലില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ് അവര്‍.